തിരുവനന്തപുരം: വാളയാർ അതിർത്തി കടന്നെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. അന്നേദിവസം വാളയാറിൽ പാസ് നൽകാത്തതിനെതിരെ പ്രതിഷേധിച്ച എം.പി അടക്കമുള്ളവർ നിരീക്ഷണത്തിൽ പോകേണ്ടിവരുമെന്ന സൂചന നൽകി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. പ്രതിഷേധം നടന്ന ദിവസം അതിർത്തി കടന്നെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രതികരണം.
അതിർത്തി കടന്നെത്തിയ ആൾക്ക് കൊവിഡ്: എംപിയും എംഎല്‍എയും അടക്കം നിരീക്ഷണത്തിലേക്ക് - എം.പി
രോഗം സ്ഥിരീകരിച്ചയാളിൻ്റെ സമീപത്ത് ഉണ്ടായിരുന്നവർ ആരായാലും നിരീക്ഷണത്തിൽ പോകേണ്ടി വരും. സമരക്കാരുണ്ടെങ്കിൽ അവരും പോകേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു.
അതിർത്തി കടന്നെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു; അതിർത്തിയിൽ പ്രതിഷേധിച്ച എം.പി അടക്കമുള്ളവർ നിരീക്ഷണത്തിൽ പോകേണ്ടിവരും
രോഗം സ്ഥിരീകരിച്ചയാളിൻ്റെ സമീപത്ത് ഉണ്ടായിരുന്നവർ ആരായാലും നിരീക്ഷണത്തിൽ പോകേണ്ടി വരും. സമരക്കാരുണ്ടെങ്കിൽ അവരും പോകേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
അതേസമയം മടങ്ങി എത്തുന്ന പ്രവാസികളിൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സമൂഹ വ്യാപന സാധ്യതയിലേക്ക് പോകാതിരിക്കാൻ കർശന ജാഗ്രത അത്യാവശ്യമാണ്. കൊവിഡിനൊപ്പം മറ്റു പകർച്ച വ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
Last Updated : May 13, 2020, 2:19 PM IST