യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍തർക്കം നടക്കുന്ന പള്ളികളിൽ പ്രാർത്ഥനാനുമതി ഓർത്തഡോക്സ് വൈദികർക്ക് മാത്രമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. സെമിത്തേരികളിൽ ഇരുവിഭാഗത്തിനും മൃതദേഹങ്ങൾ അടക്കം ചെയ്യാം. എന്നാല്‍ ഈ പള്ളികളില്‍ യാക്കോബായ വിഭാഗം പ്രാര്‍ത്ഥന നടത്താന്‍ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വീട്ടിലോ സെമിത്തേരിയിലോ പ്രാര്‍ത്ഥന നടത്തുന്നതിന് തടസ്സമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
പള്ളിത്തർക്കങ്ങളിൽ യാക്കോബായ വിഭാഗത്തിന് തിരിച്ചടി: ഓര്‍ത്തഡോക്സ് വിഭാഗത്തിന് പ്രാര്‍ത്ഥന നടത്താം - പള്ളി
കായംകുളം കട്ടച്ചിറ, വരിക്കോലി പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് അവകാശം ഓര്‍ത്തഡോക്സ് വൈദികര്‍ക്ക് മാത്രമെന്ന് ഹൈക്കോടതി. പിറവം പള്ളിക്കേസില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.
ഫയൽ ചിത്രം
അതേസമയം ആരാധനയ്ക്ക് സ്ഥിരം പൊലീസ് സംരക്ഷണം വേണമെന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍റെ ആവശ്യത്തില്‍ കോടതി പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചില്ല. ക്രമസമാധാന പ്രശ്നമുണ്ടായാല്‍ പൊലീസിന് ഇടപെടാമെന്ന് കോടതി വ്യക്തമാക്കി.
പിറവം പള്ളിക്കേസില്‍ സര്‍ക്കാര്‍ സമവായത്തിന് ശ്രമിക്കുന്ന സാഹചര്യത്തില്‍ കോടതി ഇടപെടുന്നില്ലെന്ന് വ്യക്തമാക്കി. പിറവം പള്ളിത്തര്‍ക്കക്കേസില്‍ മധ്യസ്ഥതയ്ക്ക് സമിതി രൂപീകരിച്ച് ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.