ഓർത്തഡോക്‌സ് - യാക്കോബായ സഭാ തർക്കം പരിഹരിക്കാന്‍ വ്യാഴാഴ്ച ചര്‍ച്ച - Orthodox
വ്യാഴാഴ്‌ച തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ചർച്ച
തിരുവനന്തപുരം: ഓർത്തഡോക്‌സ് - യാക്കോബായ സഭാ തർക്കം പരിഹരിക്കാൻ സർക്കാർ വീണ്ടും ഇരു വിഭാഗങ്ങളുമായും ചർച്ച നടത്തും. പ്രശ്‌നം പരിഹരിക്കാൻ സർക്കാർ നിയോഗിച്ച മന്ത്രി സഭ ഉപസമിതിയാണ് ചർച്ച നടത്തുക. മന്ത്രി ഇ പി ജയരാജനാണ് മന്ത്രിസഭാ ഉപസമിതിക്ക് നേതൃത്വം നൽകുന്നത്. വ്യാഴാഴ്‌ച തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ചർച്ച. ഇത് മൂന്നാം തവണയാണ് സർക്കാർ ഇരുവിഭാഗങ്ങളെയും ചർച്ചക്ക് വിളിക്കുന്നത്. കഴിഞ്ഞ രണ്ടുതവണയും ഇരുവിഭാഗങ്ങളും അവരവരുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ പ്രശ്‌നങ്ങൾക്ക് പരിഹാരമായില്ല. സമവായത്തിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ വിളിച്ച സമവായ ചർച്ചയിൽ പങ്കെടുക്കില്ലെന്നും വിധി നടപ്പാക്കിയ ശേഷം ചർച്ചയാകമെന്നും ഓർത്തഡോക്‌സ് സഭ പ്രതികരിച്ചു. എന്നാൽ ചർച്ചയിൽ പങ്കെടുക്കുമെന്ന് യാക്കോബായ സഭ അറിയിച്ചു.