കേരളം

kerala

ETV Bharat / state

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഹാ പ്രതിരോധ റാലി - ചാവടിമുക്ക്

മുസ്ലിം ജമാഅത്തുകളുടെ കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച മഹാപ്രതിരോധ റാലി ചാവടിമുക്ക് ജങ്ഷനില്‍ നിന്നും ആരംഭിച്ച് ശ്രീകാര്യം ജങ്ഷനില്‍ സമാപിച്ചു

Organized the Great Resistance Rally in kayakkottam  Great Resistance Rally in kayakkottam  kayakkottam  മഹാപ്രതിരോധ റാലി സംഘടിപ്പിച്ചു  മുസ്ലിം ജമാഅത്ത്  ചാവടിമുക്ക്  ശ്രീകാര്യം ജംഗ്ഷന്‍
മഹാപ്രതിരോധ റാലി സംഘടിപ്പിച്ചു

By

Published : Dec 28, 2019, 10:12 PM IST

തിരുവനന്തപുരം: മുസ്ലിം ജമാഅത്തുകളുടെ കോഡിനേഷൻ കമ്മിറ്റി മഹാപ്രതിരോധ റാലി സംഘടിപ്പിച്ചു. റാലി ചാവടിമുക്ക് ജങ്ഷനില്‍ നിന്നും ആരംഭിച്ച് ശ്രീകാര്യം ജങ്ഷനില്‍ സമാപിച്ചു. സമീപ പ്രദേശത്തെ വിവിധ ജമാഅത്തുകൾ ചേർന്നാണ് റാലി സംഘടിപ്പിച്ചത്. റാലിയിൽ വിവിധ രാഷ്ട്രീയ സാമൂഹിഹ സാമുദായിക സംഘടനയിലെ നേതാക്കൾ അണിചേർന്നു.

ശ്രീകാര്യം ജങ്ഷനില്‍ സംഘടിപ്പിച്ച പൊതുയോഗം നിയമസഭ ഉപ പ്രതിപക്ഷ നേതാവ് ഡോ.എം.കെ മുനീർ ഉദ്ഘാടനം ചെയ്തു. മോദി-അമിത് ഷാ കൂട്ടുകെട്ട് ഇന്ത്യന്‍ ഭരണഘടനയെ മാനഭംഗം ചെയ്യുന്നുവെന്ന് എം.കെ മുനീര്‍ പറഞ്ഞു. ശ്രീകാര്യം മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് ഇ.ഷാജഹാൻ അധ്യക്ഷത വഹിച്ചു. ജി.എസ് പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. ഡോ.എ. സമ്പത്ത്, വിൻസന്‍റ് എംഎൽഎ, ശരത്ചന്ദ്രപ്രസാദ്, ഫാ. തിയോഡോഷ്യസ് ഡിക്രൂസ്, ആലംകോട് സുരേന്ദ്രൻ, മുജാഹിദ് ബാലുശേരി, ഉവൈസ് അമാനി, ജാബിർ മന്നാനി ചുള്ളാളം തുടങ്ങിയവർ പ്രസംഗിച്ചു.

ABOUT THE AUTHOR

...view details