കേരളം

kerala

ETV Bharat / state

നിയമസഭ കൈയാങ്കളി കേസ് : സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ വയ്ക്കണമെന്ന ഹർജിയിൽ വിധി വ്യാഴാഴ്ച - നിയമസഭ കൈയാങ്കളി കേസ്

നിയമസഭ കൈയാങ്കളി കേസിൽ കക്ഷി ചേർക്കണം എന്ന ആവശ്യവുമായി രമേശ് ചെന്നിത്തല, ബിജെപി അനുകൂല അഭിഭാഷക സംഘടന എന്നിവർ നൽകിയ ഹർജികളിലും വിധി വ്യഴാഴ്ച

order on Assembly ruckus case postponed  നിയമസഭ കൈയാങ്കളി കേസ്  കെഎം മാണിയുടെ ബജറ്റ് അവതരണം
നിയമസഭ കൈയാങ്കളി കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ വേണമെന്ന ഹർജിയിൽ ഉത്തരവ് വ്യാഴാഴ്ചത്തേക്ക് മാറ്റി

By

Published : Sep 6, 2021, 1:07 PM IST

തിരുവനന്തപുരം : നിയമസഭ കൈയാങ്കളി കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ വയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഉത്തരവ് വ്യഴാഴ്‌ചത്തേക്ക് മാറ്റി(സെപ്റ്റംബർ 9). തിങ്കളാഴ്ച കോടതിയുടെ പ്രവർത്തനം ഇല്ലാതിരുന്നതിനാലാണ് വിധി പറയുന്നത് മാറ്റിയത്.

Also read: നിയമസഭ കൈയാങ്കളി കേസ്; കക്ഷി ചേരാൻ ഹര്‍ജിയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നിയമസഭ കൈയാങ്കളി കേസിൽ കക്ഷി ചേർക്കണം എന്ന ആവശ്യവുമായി രമേശ് ചെന്നിത്തല, ബിജെപി അനുകൂല അഭിഭാഷക സംഘടന എന്നിവർ നൽകിയ ഹർജിയിലും വിധി വ്യഴാഴ്ചയാണ്.

2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ അക്രമം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.

ABOUT THE AUTHOR

...view details