തിരുവനന്തപുരം :ജില്ലയിൽ അതിശക്ത മഴയുടെ സാഹചര്യത്തില്‍ ശനിയാഴ്‌ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി ജില്ല കലക്‌ടർ നവ്ജ്യോത് ഖോസ. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് ജില്ലയിൽ കനത്ത മഴ തുടരുകയാണ്.
അതിവര്‍ഷം : പൊന്മുടി ഹിൽസ്റ്റേഷന്‍ യാത്രയ്ക്ക് നിരോധനം - യാത്ര നിരോധനം
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് ജില്ലയിൽ കനത്ത മഴ തുടരുന്നു
തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്; പൊന്മുടി ഹിൽസ്റ്റേഷനിലേക്കുള്ള യാത്രക്ക് നിരോധനം
മലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊന്മുടി വിനോദസഞ്ചാര മേഖലയിലേക്കുള്ള യാത്ര ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായും ജില്ല കലക്‌ടർ അറിയിച്ചു.