കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് മഴ ഭീതി ഒഴിയുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രമായി ഓറഞ്ച് അലര്‍ട്ട് - ഓറഞ്ച് അലര്‍ട്ട് വാര്‍ത്ത

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Orange alert  Rain Alert news  Rain update news  മഴ ഭീതി ഒഴിയുന്നു  ഓറഞ്ച് അലര്‍ട്ട്  ഓറഞ്ച് അലര്‍ട്ട് വാര്‍ത്ത  മഴ മുന്നറിയിപ്പ് വാര്‍ത്ത
സംസ്ഥാനത്ത് മഴ ഭീതി ഒഴിയുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രമായി ഓറഞ്ച് അലര്‍ട്ട്

By

Published : Oct 20, 2021, 12:07 PM IST

തിരുവനന്തപുരം: മഴ മുന്നറിയിപ്പുകളില്‍ മാറ്റം വരുത്തി കാലവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രമായി ഓറഞ്ച് അലര്‍ട്ട് ചുരുക്കി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

READ MORE:സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇന്ന് 11 ജില്ലകളിലായിരുന്നു ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ 12 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടും പിന്‍വലിച്ചിട്ടുണ്ട്. നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രമാണ് നിലവിലുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തുലാവര്‍ഷത്തിന് മുന്നോടിയായുള്ള കിഴക്കന്‍ കാറ്റിന്‍റെ സ്വാധീനം മൂലമാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്.

ABOUT THE AUTHOR

...view details