തിരുവനന്തപുരം:ട്രാൻസ്ഗ്രിഡ് പദ്ധതിക്കുശേഷം കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് കെ ഫോൺ പദ്ധതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2017ൽ കെ ഫോൺ പദ്ധതി ആരംഭിക്കുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ 50 ശതമാനത്തിലധികം ടെൻഡർ തുക കൂട്ടിനൽകി. ടെൻഡർ 10 ശതമാനത്തിലധികം കൂട്ടിനൽകാൻ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചാണ് 58.3% തുക വർധിപ്പിച്ച് 1,628 കോടി രൂപയ്ക്ക് പദ്ധതി ടെൻഡർ നൽകിയത്. 500 കോടി രൂപയാണ് പദ്ധതിയിലെ ടെൻഡർ നഷ്‌ടമെന്നും വി ഡി സതീശൻ ആരോപിച്ചു.
കെ ഫോൺ ട്രാൻസ്ഗ്രിഡിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ അഴിമതി: വി ഡി സതീശൻ - oppostion leader vd satheeshan
കെ ഫോൺ പദ്ധതിക്ക് ടെൻഡർ നൽകിയതിൽ 500 കോടി രൂപ നഷ്‌ടമുണ്ടായെന്ന് വി ഡി സതീശൻ. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന കുടുംബങ്ങളുടെ എണ്ണം ആദ്യം പ്രഖ്യാപിച്ചതിൽ നിന്നും കുറച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് എന്ന് പ്രഖ്യാപിച്ചാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ പദ്ധതിയുടെ 83 ശതമാനം പൂര്‍ത്തിയായിട്ടും ഒന്നും നടന്നില്ല. ഒരു മീറ്റര്‍ കേബിള്‍ വലിക്കാന്‍ വെറും 7 രൂപ മതിയെന്നിരിക്കെ 42 രൂപയ്ക്കാണ് കേബിള്‍ വലിക്കുന്നത്. പദ്ധതി എന്നു തീരുമെന്ന് ഉറപ്പില്ല. 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ എന്നതില്‍ നിന്ന് ഒരു നിയോജക മണ്ഡലത്തിലെ 10,000 കുടുംബങ്ങള്‍ എന്ന നിലയിലേക്ക് ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.
തെരുവുനായ പ്രശ്‌നം പരിഹരിക്കാൻ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഒരു നടപടിയുമില്ലെന്നും സതീശന്‍ പറഞ്ഞു.