തിരുവനന്തപുരം: പൗരത്വ നിയമം വിജ്ഞാപനം ചെയ്യരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് പ്രതിപക്ഷം. ഇക്കാര്യം നാളെ ചേരുന്ന പ്രത്യക നിയമസഭാ സമ്മേളനത്തിൽ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ സ്‌പീക്കര്‍ക്ക് കത്ത് നല്‍കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള പ്രമേയം പാസാക്കാനാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിന്‍റെ തീരുമാന പ്രകാരമാണ് സമ്മേളനം. മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയം ഏകകണ്‌ഠമായി പാസാക്കാനായിരുന്നു യോഗത്തിന്‍റെ തീരുമാനം. പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രം കൊണ്ടുവന്ന പുതിയ ഭേദഗതി പിന്‍വലിക്കണമെന്ന പ്രമേയമാകും സര്‍ക്കാര്‍ അവതരിപ്പിക്കുക. ഇതിനിടയിലാണ് പുതിയ ആവശ്യവുമായി പ്രതിപക്ഷം രംഗത്ത് വന്നിരിക്കുന്നത്.