കേരളം

kerala

ETV Bharat / state

വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം: പ്രതിഷേധം ശക്തമാക്കും - resignation of V Sivankutty

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ജില്ലാ കലക്‌ടേററ്റുകൾക്ക് മുന്നിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

വി.ശിവൻകുട്ടി  പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും  രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം  വി.ശിവൻകുട്ടിയുടെ രാജി  resignation of V Sivankutty  V Sivankutty
വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും

By

Published : Jul 29, 2021, 10:34 AM IST

തിരുവനന്തപുരം:മന്ത്രി വി. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ഇന്ന് (ജൂലൈ 29) കെഎസ്‌യു നിയമസഭയിലേക്ക് മാർച്ച് നടത്തും. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ജില്ല കലക്‌ടറേറ്റുകൾക്ക് മുന്നിലേക്ക് പ്രതിഷേധ മാർച്ചും നടത്തും.

നാളെ വൈകിട്ട് സംസ്ഥാന വ്യാപകമായി മണ്ഡലം തലത്തിൽ പ്രതിഷേധ പ്രകടനങ്ങൾക്കും ആഹ്വാനമുണ്ട്. അതിനിടെ സമര പരിപാടികൾ ആലോചിക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗവും ചേരുന്നുണ്ട്. മന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ട എന്നാണ് യുഡിഎഫ് തീരുമാനം.

also read:ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 3 മരണം

ഇതിന്‍റെ ഭാഗമായാണ് നിയമസഭയ്ക്ക് അകത്തെ പ്രതിഷേധത്തിനൊപ്പം തെരുവിലും പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനം. നിയമസഭ കയ്യാങ്കളി കേസിൽ മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ള ആറ് പേർ വിചാരണ നേരിടണമെന്ന് ഇന്നലെയാണ് സുപ്രീം കോടതി വിധിച്ചത്. പിന്നാലെ മന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം രംഗത്തുവരികയും ചെയ്തിരുന്നു.

ABOUT THE AUTHOR

...view details