തിരുവനന്തപുരം: അപമാനിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ വിട്ടു. സംസ്ഥാനത്ത് ഓഖി, നിപ, പ്രളയം, കൊവിഡ് തുടങ്ങിയ ദുരന്തങ്ങളെ നേരിടുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളെ ദുർബലപ്പെടുത്താനുള്ള''പ്രതിപക്ഷ പാർട്ടികളുടെ നീക്കങ്ങൾക്കിടയിലും'' ക്ഷേമപ്രവർത്തനങ്ങളും വികസന പദ്ധതികളും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ച നടപടികൾ അറിയിക്കാമോ എന്നതായിരുന്നു വിവാദമായ ചോദ്യം. ഈ ചോദ്യത്തിനതിരെയാണ് പ്രതിപക്ഷം ക്രമപ്രശ്‌നം ഉന്നയിച്ചത്.
അപമാനിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ചെന്ന് ആരോപണം; പ്രതിപക്ഷം സഭ വിട്ടു
സഭയിൽ കീഴ്‌വഴക്കം ഇല്ലാത്ത നടപടിയാണ് ഈ ചോദ്യത്തിലൂടെ ഉന്നയിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.
പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി
ക്രമപ്രശ്‌നം അനുവദിക്കില്ലെന്ന് അറിയിച്ച സ്‌പീക്കർ പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ അവസരം നൽകി. സഭയിൽ കീഴ്‌വഴക്കം ഇല്ലാത്ത നടപടിയാണ് ഈ ചോദ്യത്തിലൂടെ ഉന്നയിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷത്തെ ആകെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യമാണിതെന്നും നിയമസഭാ ചട്ടങ്ങൾക്ക് എതിരാണ് ഇതെന്നും സതീശൻ ആരോപിച്ചു.
Also Read:കൊടകര കുഴല്‍പണ വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും
Last Updated : Jun 7, 2021, 2:37 PM IST