തിരുവനന്തപുരം :കൊവിഡ് മരണക്കണക്കില്‍ സര്‍ക്കാര്‍ യഥാര്‍ഥ വിവരം മറച്ചുവയ്ക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം നിയമസഭയില്‍. ഇതുസംബന്ധിച്ച വിവരാവകാശ രേഖ പുറത്തുവിട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സര്‍ക്കാരിനെതിരെ രംഗത്തുവന്നത്.
മരണക്കണക്കിൽ തട്ടിപ്പെന്ന് ആരോപണം
വിവരാവകാശ മറുപടി പ്രകാരം സര്‍ക്കാര്‍ നല്‍കിയ രേഖയില്‍ 2020 ജനുവരി മുതല്‍ 2021 ജൂലൈ 23 വരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവര്‍ 23,486 ആണ്.
എന്നാല്‍ ഇന്നലെ മുഖ്യമന്ത്രി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് ആകെ കൊവിഡ് മരണം 16,170 എന്നാണ്. 7360 മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവച്ചെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.