കേരളം

kerala

ETV Bharat / state

ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയയെന്ന് പ്രതിപക്ഷം - ആരോഗ്യമന്ത്രി

ഒരു ദിവസം മന്ത്രി രണ്ടും മൂന്നും പത്രസമ്മേളനങ്ങള്‍ നടത്തേണ്ട കാര്യമില്ല. ശക്തമായ ഇടപെടലാണ് വേണ്ടത്. വിമാനത്താവളങ്ങളിലും മറ്റും ഇപ്പോഴും വേണ്ടത്ര പരിശോധനയില്ല. അമിതമായ മീഡിയ പബ്ലിസിറ്റിക്കു പകരം ആവശ്യത്തിനു ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും നിയോഗിക്കുകയാണ് മന്ത്രി ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

Opposition to media mania for health minister  health minister  Ramesh chennithala  K K Shylaja  Kerala Health Minister  ആരോഗ്യ മന്ത്രി  മീഡിയ മാനിയയെന്ന് പ്രതിപക്ഷം  കെ.കെ ശൈലജ  ആരോഗ്യമന്ത്രി  രമേശ് ചെന്നിത്തല
ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയയെന്ന് പ്രതിപക്ഷം

By

Published : Mar 12, 2020, 2:52 PM IST

തിരുവനന്തപുരം:ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മന്ത്രി മീഡിയ മാനിയ ഒഴിവാക്കണം. കൊവിഡ് മറയാക്കിയുള്ള ഇമേജ് ബില്‍ഡിങ് മന്ത്രി നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഒരു ദിവസം മന്ത്രി രണ്ടും മൂന്നും പത്രസമ്മേളനങ്ങള്‍ നടത്തേണ്ട കാര്യമില്ല. ശക്തമായ ഇടപെടലാണ് വേണ്ടത്. വിമാനത്താവളങ്ങളിലും മറ്റും ഇപ്പോഴും വേണ്ടത്ര പരിശോധനയില്ല. അമിതമായ മീഡിയാ പബ്ലിസിറ്റിക്കു പകരം ആവശ്യത്തിന് ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും നിയോഗിക്കുകയാണ് മന്ത്രി ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ പ്രതിപക്ഷത്തെ അധിക്ഷേപിച്ച ആരോഗ്യമന്ത്രിയുടെ നടപടി അപലപനീയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

താന്‍ ദൈവ തുല്യയാണെന്നും തന്നെ വിമര്‍ശിക്കുന്നവരുടെ കണ്ണ് പൊട്ടിപ്പോകുമെന്നുമാണ് ആരോഗ്യമന്ത്രിയുടെ സമീപനമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീര്‍ ആരോപിച്ചു.

ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയയെന്ന് പ്രതിപക്ഷം

ABOUT THE AUTHOR

...view details