കേരളം

kerala

ETV Bharat / state

കെഎസ്ആർടിസി മിന്നല്‍ പണിമുടക്ക്; നിയമസഭയില്‍ പ്രതിപക്ഷ ബഹളം - Opposition scuffles in Assembly

പ്രതിപക്ഷ എംഎല്‍എ എം.വിൻസെന്‍റിന് എതിരായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പരാമശമാണ് പ്രതിപക്ഷ ബഹളത്തിനിടയാക്കിയത്. വിഷയം ഗൗരവമുള്ളതായിരുന്നെങ്കിൽ എന്തിന് പിൻബഞ്ചുകാരനായ വിൻസെന്‍റിനെ അടിയന്തര പ്രമേയം ഏൽപ്പിച്ചുവെന്ന പരാമർശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.

നിയമസഭയില്‍ പ്രതിപക്ഷ ബഹളം  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  കെഎസ്ആർടിസി സമരം  ksrtc strike  Opposition scuffles in Assembly  ramesh chennithala
കെഎസ്ആർടിസി മിന്നല്‍ പണിമുടക്ക്; നിയമസഭയില്‍ പ്രതിപക്ഷ ബഹളം

By

Published : Mar 5, 2020, 11:19 AM IST

Updated : Mar 5, 2020, 1:31 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി മിന്നല്‍ സമരത്തിനെതിരെ നിയമസഭയില്‍ ബഹളം. പ്രതിപക്ഷ എംഎല്‍എ എം. വിൻസെന്‍റിന് എതിരായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പരാമർശമാണ് പ്രതിപക്ഷ ബഹളത്തിനിടയാക്കിയത്. വിഷയം ഗൗരവമുള്ളതായിരുന്നെങ്കിൽ എന്തിന് പിൻബഞ്ചുകാരനായ വിൻസെന്‍റിനെ അടിയന്തര പ്രമേയം ഏൽപ്പിച്ചുവെന്ന പരാമർശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. മിന്നല്‍ പണിമുടക്കും യാത്രക്കാരൻ മരിക്കാനും ഇടയായ സാഹചര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് എം.വിൻസെന്‍റ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

കെഎസ്ആർടിസി മിന്നല്‍ പണിമുടക്ക്; നിയമസഭയില്‍ പ്രതിപക്ഷ ബഹളം

വിഷയത്തില്‍ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആറ് മണിക്കൂർ സ്ഥലത്തേക്ക് തിരിഞ്ഞു നോക്കാത്ത കലക്ടർ എന്തു റിപ്പോർട്ട് നൽകാനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെ ഇരയാണ് മരണമടഞ്ഞ സുരേന്ദ്രൻ. സർക്കാർ ലാഘവ ബുദ്ധിയോടെയാണ് പ്രശ്നത്തെ സമീപിച്ചത്. അതിൻ്റെ ഫലമായാണ് ഒരു ജീവൻ നഷ്ടമായതെന്നും പ്രതിപക്ഷം ആരോപിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി.

സംഘർഷം തുടങ്ങിയത് കെഎസ്ആർടിസി ജീവനക്കാരാണെന്ന് അടിയന്തരപ്രമേയത്തിന് മറുപടിയായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സമരത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കും. ജില്ലാ കലക്ടറോട് ഉടൻ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശത്തിനും പൗരാവകാരത്തിനും എതിരായ സമരത്തെ സർക്കാർ അംഗീകരിക്കില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Last Updated : Mar 5, 2020, 1:31 PM IST

ABOUT THE AUTHOR

...view details