തിരുവനന്തപുരം:നിയമസഭാ ചോദ്യോത്തര വേളയിൽ ലാവ്‌ലിൻ കേസ് ഉന്നയിച്ച് പ്രതിപക്ഷം. 19 തവണയാണ് കോടതി ലാവ്‌ലിൻ കേസ് മാറ്റിവച്ചത്. പിണറായി വിജയനെ ബിജെപി സഹായിക്കുന്നതിന്‍റെ ഭാഗമായാണ് കേസ് അനന്തമായി നീട്ടിക്കൊണ്ട് പോകുന്നത് എന്നായിരുന്നു പ്രതിപക്ഷത്തുനിന്ന് പി.ടി തോമസ് എം.എൽ.എയുടെ ആരോപണം.
ലാവ്‌ലിൻ കേസ് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം - നിയമസഭ
പിണറായി വിജയനെ ബിജെപി സഹായിക്കുന്നതിന്‍റെ ഭാഗമായാണ് ലാവ്‌ലിന്‍ കേസ് അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതെന്ന് പി.ടി തോമസ് എം.എൽ.എ ആരോപിച്ചു
ലാവ്‌ലിൻ കേസ് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം
എന്നാൽ സുപ്രീംകോടതി കേസ് മാറ്റിവയ്ക്കുന്നത് കൊണ്ട് തനിക്ക് എന്തു ചെയ്യാനാകുമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. തന്‍റെ പേരിൽ നിലവിൽ ഒരു കേസുമില്ലെന്നും ലാവ്‌ലിൻ കേസുമായി നിങ്ങൾ കുറെ നടന്നതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ്ജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിൻ സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.