കേരളം

kerala

ETV Bharat / state

ജനമൈത്രി പൊലീസ് സ്‌റ്റേഷനുകൾ കൊലമൈത്രി സ്റ്റേഷനുകളായെന്ന് പ്രതിപക്ഷം - അടിയന്തര പ്രമേയം

കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഒരാളും സർവ്വീസിൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

assembly

By

Published : Jul 4, 2019, 3:51 PM IST

Updated : Jul 5, 2019, 8:22 AM IST

തിരുവനന്തപുരം: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ഓട്ടോ ഡ്രൈവർ ഹക്കീമിനെ കസ്റ്റഡിയിൽ മർദിച്ചെന്ന ആരോപണം ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഒരാളും സർവീസിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഒരാളും സർവ്വീസിൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

ശൂന്യവേളയിൽ ഷാഫി പറമ്പിലാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വീണ്ടും കസ്റ്റഡി മർദനം നടന്ന സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ കൊലക്കളമായ സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ഷാഫി ആവശ്യപ്പെട്ടു. എസ്‌പി അറിയാതെ ഒന്നും നടക്കില്ലെന്നിരിക്കെ, എന്തുകൊണ്ട് ഇടുക്കി എസ്‌പിയെ മാറ്റി നിർത്തി അന്വേഷിക്കാൻ സർക്കാർ തയാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. കേരളത്തിലെ ജനമൈത്രി പൊലീസ് സ്‌റ്റേഷനുകൾ കൊലമൈത്രി സ്റ്റേഷനുകളായെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങി പോയി.

Last Updated : Jul 5, 2019, 8:22 AM IST

ABOUT THE AUTHOR

...view details