തിരുവനന്തപുരം: ആരോപണങ്ങളുടെ പുകമറയിൽ സർക്കാരിനെ അഴിമതിയുടെ കരിനിഴലിൽ നിർത്താനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്ന് കാനം രാജേന്ദ്രൻ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫ് വെബ് റാലിയിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനത്തിന്‍റെ പ്രതികരണം.
ആരോപണങ്ങളുടെ പുകമറയിൽ സർക്കാരിനെ കരിനിഴലിൽ നിർത്താൻ ശ്രമമെന്ന് കാനം രാജേന്ദ്രൻ - opposition party attempting government shadow news
പ്രതിപക്ഷ ആരോപണം തള്ളിക്കളഞ്ഞ് ജനം ഇടതുപക്ഷ മുന്നണിക്ക് ഒപ്പം നിൽക്കുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ആരോപണങ്ങളുടെ പുകമറയിൽ സർക്കാരിനെ കരിനിഴലിൽ നിർത്താൻ ശ്രമമെന്ന് കാനം രാജേന്ദ്രൻ
അഴിമതിയുടെ കറ ആരുടെ കൈയിലാണെന്ന് മനസിലാക്കാൻ ജനങ്ങൾക്ക് കഴിയും. പ്രതിപക്ഷ ആരോപണം തള്ളിക്കളഞ്ഞ് ജനം ഇടതുപക്ഷ മുന്നണിക്ക് ഒപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യമാണ് ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നോട്ട് വയ്ക്കുന്നത്. കേരളത്തിന്‍റെ വികസനത്തിന് എൽഡിഎഫിന് ഒരു വോട്ടു നൽകിയാൽ അത് വെറുതെയാക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
Last Updated : Dec 5, 2020, 10:53 PM IST