തിരുവനന്തപുരം: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍റെ ഇസ്ലാമിക തീവ്രവാദ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം നിയമസഭയില്‍. മോഹനന്‍റെ പ്രസ്‌താവനയെകുറിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു.
പി.മോഹനന്‍റെ പ്രസ്താവന; സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം - islamic terrorism comment by p. mohanan
തീവ്രവാദത്തെ തീവ്രവാദമായി കാണണമെന്നും അതിനെ മതപരമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.
പി.മോഹനന്‍റെ ഇസ്ലാമിക തീവ്രവാദ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം
തീവ്രവാദത്തെ തീവ്രവാദമായി കാണണമെന്നും അതിനെ ഇസ്ലാമിക തീവ്രവാദമോ മറ്റ് മതപരമായ തീവ്രവാദമോ ആയി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ രാഷ്‌ട്രീയ നേതാക്കള്‍ സഭയ്ക്ക് പുറത്ത് പറയുന്ന വിഷയങ്ങൾ സഭയില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അതിനെ ഗൗരവമായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ഇ.പി.ജയരാജന്‍ മറുപടി നല്‍കി.