തിരുവനന്തപുരം: നയപ്രഖ്യാപനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. സർക്കാറിനേയും ഗവർണറെയും വിമർശിച്ചുള്ള പ്ലക്കാർഡുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. നയപ്രഖ്യപനത്തിനായി ഗവര്‍ണര്‍ നിയമസഭയിൽ പ്രവേശിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു.
സഭയില്‍ പ്ലക്കാർഡുമായി പ്രതിഷേധിച്ച് പ്രതിപക്ഷം; ഗവര്‍ണര്‍- സര്‍ക്കാര്‍ ഒത്തുകളിയെന്ന് ആരോപണം
നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിലെത്തിയപ്പോൾ ഗവര്‍ണര്‍-സര്‍ക്കാര്‍ ഒത്തുതീര്‍പ്പെന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം പ്രതിഷേധ പ്ലാക്കാര്‍ഡുകൾ ഉയർത്തിയത്.
ഗവര്‍ണര്‍-സര്‍ക്കാര്‍ ഒത്തുതീര്‍പ്പെന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. കാശ്‌മീരിലെ തേയിലക്ക് സ്വാദ് കൂടും, ഒത്ത് തീർപ്പിന് വേഗത കൂടും, ഇടനിലക്കാർ സജീവം ഗവർണർ സർക്കാർ ഒത്തുകളി, ബി ജെ പിക്കും സി പി എമ്മിനും ഇടയിലെ പാലം ആരാണ്, ആർ എസ് എസ് നോമിനിയുമായി ഒത്ത് തീർപ്പുണ്ടാക്കി പിണറായി സർക്കാർ തുടങ്ങിയ വിമർശനവും പരിഹാസവും നിറഞ്ഞ പ്ലക്കാർഡുകളാണ് പ്രതിപക്ഷം ഉയർത്തിയത്. എന്നാൽ, പ്രതിഷേധം അധിക സമയം നീണ്ടു നിന്നില്ല. നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതോടെ പ്രതിപക്ഷ നിര നിശബ്‌ദമായി.
ഗവര്‍ണർ സർക്കാർ പോര് രൂക്ഷമായപ്പോൾ നയപ്രഖ്യാപനം ഒഴിവാക്കുന്നത് സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ, അനുനയ അന്തരീക്ഷം തെളിഞ്ഞതോടെയാണ് നയപ്രഖ്യാപന പ്രസംഗം നടന്നത്.