കേരളം

kerala

ETV Bharat / state

നിയമസഭ നേരത്തെ പിരിഞ്ഞതില്‍ പ്രതിഷേധം; സ്‌പീക്കറെ നേരില്‍ കണ്ട് പ്രതിപക്ഷം - നിയമസഭ സ്‌പീക്കര്‍ എംബി രാജേഷിനെ നേരില്‍ കണ്ട് പ്രതിപക്ഷം

അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കാതെ ശൂന്യവേള റദ്ദാക്കിയതിനെതിരായാണ് പ്രതിപക്ഷം സ്‌പീക്കറെ നേരില്‍ക്കണ്ട് പ്രതിഷേധം അറിയിച്ചത്

നിയമസഭ നേരത്തെ പിരിഞ്ഞതില്‍ പ്രതിഷേധം; സ്‌പീക്കറെ നേരില്‍ കണ്ട് പ്രതിപക്ഷം
നിയമസഭ നേരത്തെ പിരിഞ്ഞതില്‍ പ്രതിഷേധം; സ്‌പീക്കറെ നേരില്‍ കണ്ട് പ്രതിപക്ഷം

By

Published : Jul 6, 2022, 12:59 PM IST

തിരുവനന്തപുരം:നിയമസഭ നേരത്തെ പിരിഞ്ഞതില്‍ പ്രതിഷേധമറിയിച്ച് പ്രതിപക്ഷം. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാക്കള്‍ സ്‌പീക്കറെ നേരില്‍ കണ്ട് പ്രതിഷേധം അറിയിച്ചു. അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കാതെ ശൂന്യവേള റദ്ദാക്കിയതിലുള്ള പ്രതിഷേധമാണ് സ്‌പീക്കറെ അറിയിച്ചത്.

നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടത് അംഗീകരിക്കാനാകില്ല. പ്രതിപക്ഷാംഗങ്ങള്‍ സീറ്റില്‍ ഇരുന്നതിന് ശേഷവും എട്ട്‌ മിനിറ്റുകൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞതിലുള്ള വിയോജിപ്പും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ഭരണഘടനാവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ആരംഭിച്ചിരുന്നു.

ALSO READ|സജി ചെറിയാനെതിരെ പ്രതിഷേധം ശക്തം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

ചോദ്യോത്തരവേള റദ്ദാക്കി അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്നാല്‍ സ്‌പീക്കര്‍ ഇത് അംഗീകരിച്ചില്ല. ഇതോടെയാണ് പ്രതിപക്ഷം വീണ്ടും ബഹളം തുടങ്ങിയത്. ഇതിനിടയില്‍ സ്‌പീക്കര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വേഗത്തില്‍ ഇന്നത്തെ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

ALSO READ|മന്ത്രിയുടെ രാജിയിലുറച്ച് പ്രതിപക്ഷം: മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടിയെന്ന് വി.ഡി സതീശന്‍

For All Latest Updates

ABOUT THE AUTHOR

...view details