തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതു സംബന്ധിച്ച് പ്രതിപക്ഷത്തിൻ്റെ നിലപാട് ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിശദമായ ചർച്ച നടത്താമെന്ന സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. വിഷയത്തിൽ മുസ്ലിം ലീഗിനു മേൽ വർഗീയത ആരോപിക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്തു വർഗീയതയാണ് ഈ വിഷയത്തിലുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി.ഡി സതീശൻ പറഞ്ഞു.
വൈകിയെങ്കിലും ബോധോദയമുണ്ടായത് നല്ല കാര്യം. ദേവസ്വം ബോർഡ് മാതൃകയിൽ വഖഫ് ബോർഡ് നിയമനങ്ങൾക്കും റിക്രൂട്ട്മെൻ്റ് ബോർഡ് രൂപീകരിക്കണം എന്നായിരുന്നു നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ നിലപാട്. പകരം നിയമനം പിഎസ്‌സിക്കു വിടുന്നത് അധാർമികമാണെന്നും വി.ഡി സതീശൻ പറഞ്ഞു.