തിരുവനന്തപുരം :സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രണ്ടാം പിണറായി സർക്കാരിന്‍റെ ബജറ്റ് യാഥാർഥ്യ ബോധത്തോടെയുള്ളതല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ജനങ്ങളുടെ വിശ്വാസ്യത തകർക്കുന്നതാണ് ബജറ്റ്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്തെ ബജറ്റിലെ പദ്ധതികൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു സതീശന്‍റെ വിമർശനം.
ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പറച്ചിലില്‍ മാത്രം ഒതുങ്ങി. യാതൊരു ഗവേഷണവും ആരോഗ്യമേഖലയിൽ നടന്നിട്ടില്ല. കൂടാതെ പ്രഖ്യാപിച്ച 70% പദ്ധതികളും നടപ്പിലാക്കിയിട്ടില്ലെന്നും സതീശൻ ആരോപിച്ചു.
സംസ്ഥാനം അപകടാവസ്ഥയിൽ
കേരളം അപകടകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നിങ്ങുന്നത്. വരവ് കുറയുകയും ചെലവ് കൂടുകയും ചെയ്യുന്ന സ്ഥിതിയാണിന്ന് കേരളത്തിൽ. പദ്ധതികളുടെ പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്. ജനങ്ങളെ തകർച്ചയിൽ നിന്ന് കരകയറ്റാൻ വേണ്ടതൊന്നും ബജറ്റിൽ ഇല്ലെന്നും സതീശൻ പറഞ്ഞു.
Also Read: സാങ്കേതിക വിദ്യയുടെ കൈപിടിച്ച്, കൃഷിയെ കൈവിടാതെ കാല്‍ നൂറ്റാണ്ടിന്‍റെ വികസന പദ്ധതിയുമായി ബാലഗോപാല്‍