തിരുവനന്തപുരം:എസ്‌ഡിപിഐയുടെ പിന്തുണ തേടുന്ന സിപിഎമ്മിന്‍റെ മതേതര ഉപദേശം കോണ്‍ഗ്രസിന് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഈരാട്ടുപേട്ട നഗരസഭ ഭരണം പിടിക്കാനായി എസ്‌ഡിപിഐയുടെ പിന്തുണ തേടുന്ന സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയാണ് കോണ്‍ഗ്രസിനെ മതേതരത്വം പഠിപ്പിക്കുന്നതെന്നും വിജയരാഘവന്‍റെ ക്ലാസ് കോണ്‍ഗ്രസിന് വേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഈരാട്ടുപേട്ടയില്‍ നിന്നും രക്തസാക്ഷിയായ അഭിമന്യുവിന്‍റെ നാടായ വട്ടവടയിലേക്കുള്ള ദൂരം വളരെ കുറവാണെന്നും സതീശന്‍ പറഞ്ഞു.
എല്ലാതരം വര്‍ഗീയതയോടും കോണ്‍ഗ്രസ് സന്ധി ചെയ്യുകയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍റെ പ്രസ്‌താവനയ്ക്ക് മറുപടി നൽകുകയായിരുന്നു വി.ഡി സതീശൻ.