തിരുവനന്തപുരം:സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടും പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരായ നടപടി സർക്കാർ രണ്ടര വർഷം വൈകിച്ചതെന്തിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
ഇദ്ദേഹത്തിൻ്റെ കൈവശമുള്ള മുതലുകൾ വ്യാജമാണെന്നും ചിലവ മോഷ്ടിച്ചതാണെന്നും ഇന്‍റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. മോൻസണ് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയതും പൊലീസ് അവിടെ പോയതും തട്ടിപ്പിൻ്റെ വിശ്വാസ്യത വർധിപ്പിച്ചു. ഇത്തരത്തിൽ അവിടെ പോയവരിൽ സംസ്ഥാന പൊലീസ് സേനയിലെ വലിയ വിഭാഗമുണ്ട്. ഇതിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രഥമദൃഷ്ട്യാ നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.