തിരുവനന്തപുരം: സിൽവർ ലൈൻ പുനരധിവാസ പാക്കേജിലെ ഉയർന്ന നഷ്‌ടപരിഹാരം മുഖ്യമന്ത്രിയുടെ കൗശലമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സ്ഥലം വിട്ടു കൊടുക്കേണ്ടി വരുന്നവർ മാത്രമല്ല പദ്ധതിയുടെ ഇരകൾ. കേരളം തന്നെയാണ് പദ്ധതിയുടെ ഇരയെന്നും സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കുന്നത് സിൽവർലൈൻ ആയിരിക്കും. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല. പദ്ധതിരേഖ മന്ത്രിമാർ പോലും കണ്ടിട്ടില്ലന്നും വിഡി സതീശൻ പറഞ്ഞു. പുറംചട്ട മാത്രമാണ് മന്ത്രിമാരെ കാണിച്ചത്. പദ്ധതി രേഖ കാണാതെയാണ് നടപ്പാക്കുമെന്ന് കോടിയേരി ആവർത്തിച്ചു പറയുന്നത്. തലതിരിഞ്ഞ നിർദേശങ്ങൾ നിറഞ്ഞതാണ് പദ്ധതിരേഖ. അതുകൊണ്ടാണ് പുറത്തുവിടാത്തത്.
ALSO READ തുടര്‍ഭരണം കെ റെയിലിന് ജനങ്ങള്‍ നൽകിയ അംഗീകാരം: കാനം രാജേന്ദ്രന്‍