കേരളം

kerala

ETV Bharat / state

ആർഎസ്എസ് മേധാവിയുടെ പ്രസ്‌താവന രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചുള്ളതെന്ന് വിഡി സതീശൻ - OPPOSITION LEADER VD SATHEESAN

ആർഎസ്എസ് മേധാവിയുടെ പ്രസ്‌താവനയിൽ യാതൊരു യുക്‌തിയുമില്ല. വെറുപ്പും വിദ്വേഷവും പ്രചരപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ഇവരുടെ ലക്ഷ്യമെന്നും വിഡി സതീശൻ പറഞ്ഞു.

തിരുവനന്തപുരം  ആർഎസ്എസ്  ആർഎസ്എസ് മേധാവി  പ്രതിപക്ഷ നേതാവ്  വിഡി സതീശൻ  RSS CHIEF  OPPOSITION LEADER VD SATHEESAN  വിഡി സതീശൻ
ആർഎസ്എസ് മേധാവിയുടെ പ്രസ്‌താവന രാഷ്ട്രീയ നേട്ടം ലക്ഷ്യംവെച്ചുള്ളതെന്ന് വിഡി സതീശൻ

By

Published : Oct 7, 2022, 1:32 PM IST

തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യയിൽ മതാടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥ നിലനിൽക്കുവെന്ന ആർഎസ്എസ് മേധാവിയുടെ പ്രസ്‌താവന വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രസ്‌താവനയിൽ ഒരു യുക്തിയുമില്ല. കുറച്ചു നാളായി വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുണ്ട്.

ആർഎസ്എസ് മേധാവിയുടെ പ്രസ്‌താവന രാഷ്ട്രീയ നേട്ടം ലക്ഷ്യംവെച്ചുള്ളതെന്ന് വിഡി സതീശൻ

ജനങ്ങളെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇത് തെറ്റായ നടപടിയാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു.

ABOUT THE AUTHOR

...view details