തിരുവനന്തപുരം:മന്ത്രിമാര്‍ക്ക് ധാര്‍ഷ്ട്യവും അഹങ്കാരവും രൂക്ഷമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചോദ്യോത്തരവേളയിലടക്കം പ്രകോപനപരമായാണ് മന്ത്രിമാര്‍ സംസാരിക്കുന്നത്. തുടര്‍ഭരണത്തിന്‍റെ അഹങ്കാരമാണ് പ്രകടമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ പ്രതിപക്ഷത്തെ അധിക്ഷേപിക്കുകയാണ്. സി.പി.എം അംഗങ്ങളെല്ലാം തന്നെ ടാര്‍ജറ്റ് ചെയ്യുകയാണ്. പ്രതിപക്ഷ നേതാവ് ആനുകൂല്യങ്ങള്‍ അധികമായി കൈപ്പറ്റുന്നുവെന്നു വരെ ആരോപിച്ചു.
മന്ത്രിമാർക്ക് തുടര്‍ഭരണത്തിന്‍റെ അഹങ്കാരമെന്ന് പ്രതിപക്ഷ നേതാവ്
വി.എസ് അച്യുതാനന്ദനും, ഇ.കെ നായനാരും പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ കൈപ്പറ്റിയതില്‍ കൂടുതല്‍ ആനുകൂല്യം താന്‍ കൈപ്പറ്റുന്നില്ല. തനിക്കെതിരായ ഇത്തരം ആക്രമണങ്ങളെ ഏകോപിപ്പിക്കുന്നത് മന്ത്രി പി. രാജീവാണെന്നും സതീശന്‍ ആരോപിച്ചു.
ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു പി. രാജീവിന്‍റെ വീട്ടിലേയും ഓഫിസിലേയും സ്ഥിരം സന്ദര്‍ശകനാണെന്നത് നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാവുന്ന കാര്യമാണ്. അത് തെളിയക്കണമെന്ന് മന്ത്രി പറയുന്നത് കാര്യമാക്കുന്നില്ല. ഹിന്ദു ഐക്യവേദി നേതാവിന്‍റെ വിശ്വാസ്യത വർധിപ്പിക്കുകയാണ് മന്ത്രി ചെയ്യുന്നതെന്നും സതീശന്‍ ആരോപിച്ചു.
ALSO READ:മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു, വകുപ്പിന്‍റേത് ഏറ്റവും മോശം പ്രവർത്തനം : പ്രതിപക്ഷ നേതാവ്