തിരുവനന്തപുരം:സമാധാന പ്രിയരായ ലക്ഷദ്വീപിലെ ജനവിഭാഗത്തെ ഗുണ്ട ആക്‌ട് നടപ്പാക്കി ഭയപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ജനങ്ങളുടെ മേല്‍ കുതിരകയറുകയാണെന്നും ജില്ലാ പഞ്ചായത്തിന്‍റെ അധികാരം പിടിച്ചടക്കുകയാണെന്നും സതീശൻ ആരോപിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിപ്പിച്ച് ദ്വീപ് നിവാസികളുടെ ചികിത്സ പോലും മുടക്കുകയാണ് അഡ്‌മിനിസ്‌ട്രേറ്ററെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഘപരിവാറിന്‍റെ ജനങ്ങളോടുള്ള വെല്ലുവിളി അനുവദിക്കാനാവില്ലെന്നും വിഡി സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ജനങ്ങളുടെ മേൽ കുതിരകയറുകയാണെന്ന് വി.ഡി. സതീശൻ - ലക്ഷദ്വീപ് വിഷയത്തിൽ വിഡി സതീശണ
ദ്വീപിലെ ജനങ്ങൾക്കുള്ള ചികിത്സ പോലും മുടക്കാനാണ് അഡ്‌മിനിസ്ട്രേറ്റർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
![ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ജനങ്ങളുടെ മേൽ കുതിരകയറുകയാണെന്ന് വി.ഡി. സതീശൻ lakshadweep issue kerala for lakshadweep vd satheesan on lakshadweep issue lakshadweep news ലക്ഷദ്വീപ് വിഷയം ലക്ഷദ്വീപിനായി കേരളം ലക്ഷദ്വീപ് വിഷയത്തിൽ വിഡി സതീശണ ലക്ഷദ്വീപ് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11915999-thumbnail-3x2-vd.jpg)
വി.ഡി. സതീശൻ
Last Updated : May 27, 2021, 12:58 PM IST