തിരുവനന്തപുരം :കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ സർക്കാരിന്‍റെ നിലവിലെ നടപടി പൊടിക്കൈ മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒന്നാം തരംഗത്തിലെയും രണ്ടാം തരംഗത്തിലെയും മരണങ്ങൾ ഐസിഎംആർ മാനദണ്ഡങ്ങൾ അനുസരിച്ച് കൊവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണം.
Also Read:ആറ് മാസം പ്രായമുള്ള ഇമ്രാനും വേണം മരുന്നിന് 18 കോടി ; കൈകോര്‍ക്കാം വീണ്ടും
സർക്കാരിൻ്റെ നിലവിലെ നടപടിയോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. എന്തിനാണ് സർക്കാർ പട്ടിക ഒളിച്ചുവയ്ക്കുന്നതെന്നും മരണക്കണക്ക് പുറത്തുവിടാൻ സർക്കാർ എന്തിന് ഭയക്കുന്നുവെന്നും വി.ഡി. സതീശൻ ചോദിച്ചു.
Also Read:വാക്‌സിനേഷൻ പട്ടിക പരിഷ്‌കരിച്ചു; കോളജ് വിദ്യാർഥികള്‍ക്ക് മുൻഗണന, ഒപ്പം അതിഥി തൊഴിലാളികള്‍ക്കും
യഥാർഥ മരണങ്ങളുടെ കണക്ക് വെട്ടിക്കളയാൻ ആരോഗ്യ സെക്രട്ടറിയുടെ സമീപം ഒരു ഗൂഢസംഘം പ്രവർത്തിച്ചിരുന്നു. ഇവരെക്കുറിച്ച് സർക്കാർ അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
വി.ഡി സതീശൻ മാധ്യമങ്ങളോട്