തിരുവനന്തപുരം:ബോധപൂർവം ഭരണഘടനാ ലംഘനം നടത്തിയ ധനമന്ത്രി തോമസ് ഐസക്കിന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയുടെ മസാല ബോണ്ട് ചട്ടലംഘനമാണ്. ഇക്കാര്യം വ്യക്തമായി അറിയാവുന്നത് ധനമന്ത്രിക്കാണ്. കിഫ്ബിയിലെ വായ്‌പ സംബന്ധിച്ച് സിഎജി റിപ്പോർട്ട് ഗുരുതരമായ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചു.
തോമസ് ഐസക്കിന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് രമേശ് ചെന്നിത്തല - പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കിഫ്ബിയുടെ മസാല ബോണ്ട് ചട്ടലംഘനമാണ്. ഇക്കാര്യം വ്യക്തമായി അറിയാവുന്നത് ധനമന്ത്രിക്കാണെന്നും രമേശ് ചെന്നിത്തല
തോമസ് ഐസക്കിന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് രമേശ് ചെന്നിത്തല
കേന്ദ്ര സർക്കാരിന്‍റെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമായാണ് ഇത്. സിഎജി റിപ്പോർട്ട് നിയമസഭയിൽ എത്തുന്നതിനു മുമ്പ് ധനമന്ത്രി തന്നെ ചോർത്തിയത് ചട്ട ലംഘനമാണ്. ഇത്തരത്തിലുള്ള നിരവധി ഗുരുതര തെറ്റുകളാണ് തോമസ് ഐസക്കിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് യുക്തിസഹമായ മറുപടി നൽകാൻ ധനമന്ത്രി തയാറായില്ല. ദയനീയ പ്രകടനമാണ് ഭരണപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് ഇന്നുണ്ടായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വാർത്താ സമ്മേളനത്തിന്‍റെ ആദ്യ ഭാഗം.