തിരുവനന്തപുരം: പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർട്ടിഫിക്കറ്റ് വേണമെന്ന് സർക്കാർ പറയുന്നത് അനീതിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രവാസികളുടെ വിഷയങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നും ചെന്നിത്തല പറഞ്ഞു. വിദേശത്ത് മരിച്ചവർക്കും ജോലി നഷ്ടപ്പെട്ടവർക്കും അടിയന്തര സഹായം നല്‍കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെടും. മന്ത്രി കെ.ടി ജലീല്‍ ഒന്നുമറിയാതെയാണ് പ്രസ്താവനകൾ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; പ്രവാസികളോടുള്ള അനീതിയെന്ന് രമേശ് ചെന്നിത്തല - kerala covid news
വിദേശത്ത് മരിച്ചവർക്കും ജോലി നഷ്ടപ്പെട്ടവർക്കും അടിയന്തര സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; സർക്കാരിന്‍റേത് പ്രവാസികളോടുള്ള അനീതിയെന്ന് രമേശ് ചെന്നിത്തല
ബാലവകാശ കമ്മിഷൻ നിയമനത്തിലെ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കുന്നത് ഇഷ്ടക്കാരെ തിരുകി കയറ്റനാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കോഴിക്കോട് സർവകലാശാലയിൽ ഒൻപത് മാസമായി വൈസ് ചാൻസലർ ഇല്ല. നിയമനം വൈകുന്നതിലെ നിജസ്ഥിതി സർക്കാർ വ്യക്തമാക്കണം. പാറമടയിലെ ബഡായി ബംഗ്ലാവിൽ ഇതുകൂടി ഉൾപ്പെടുത്തണമെന്നും ചെന്നിത്തല പരിഹാസ രൂപേണ ആവശ്യപ്പെട്ടു.
Last Updated : Jun 22, 2020, 1:46 PM IST