കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു; തെരഞ്ഞെടുപ്പ് ഓഫിസർക്ക് പ്രതിപക്ഷ നേതാവിന്‍റെ പരാതി - Opposition Leader

സർക്കാരിന്‍റെ പതിവ് പ്രഖ്യാപനങ്ങളായാലും അവ ചീഫ് സെക്രട്ടറി വഴി മാത്രമെ നടത്താൻ പാടുള്ളു എന്ന് നിർദേശം നൽകണമെന്നും പരാതിയിൽ ചെന്നിത്തല ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി  മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു  തെരഞ്ഞെടുപ്പ് ഓഫിസർക്ക് പ്രതിപക്ഷ നേതാവിന്‍റെ പരാതി  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  Ramesh chennithala  Chief Minister  Opposition Leader  Opposition Leader Ramesh chennithala complaint aginst Chief Minister
മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചു; തെരഞ്ഞെടുപ്പ് ഓഫിസർക്ക് പ്രതിപക്ഷ നേതാവിന്‍റെ പരാതി

By

Published : Mar 11, 2021, 2:58 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം നാല്, ആറ് തിയതികളിൽ നടത്തിയ വാർത്ത സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പുതിയ പരിപാടികളും നയങ്ങളും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ചീഫ് സെക്രട്ടറിക്കോ, പിആർഡിക്കോ മാത്രമെ സർക്കാരിന്‍റെ പുതിയ നയത്തെക്കുറിച്ചോ പരിപാടിയെക്കുറിച്ചോ സംസാരിക്കാവു എന്നതാണ് കീഴ്വഴക്കം. മുഖ്യമന്ത്രി അത് ലംഘിച്ചു. അതിനാൽ മുഖ്യമന്ത്രിയെ അതിൽ നിന്ന് തടയണം. സർക്കാരിന്‍റെ പതിവ് പ്രഖ്യാപനങ്ങളായാലും അവ ചീഫ് സെക്രട്ടറി വഴി മാത്രമെ നടത്താൻ പാടുള്ളു എന്ന് നിർദേശം നൽകണമെന്നും പരാതിയിൽ ചെന്നിത്തല ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details