കേരളം

kerala

ETV Bharat / state

കെടി ജലീൽ പച്ചക്കള്ളം മാത്രം പറയുന്ന മന്ത്രിയെന്ന് രമേശ് ചെന്നിത്തല - gold smuggling

ഒന്നും മറയ്ക്കാനില്ലെങ്കിൽ എന്തുകൊണ്ടാണ് ആരും കാണാതെ ചോദ്യം ചെയ്യലിന് ഒളിച്ചു പോയത്. എന്തിനാണ് എല്ലാ കേസുകളിലും മുഖ്യമന്ത്രി ജലീലിന് വേണ്ടി വഴിവിട്ട ഇടപെടൽ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു

തിരുവനന്തപുരം  thiruvananthapuram  KT jaleel  oppposition leader  ramesh chennithala  CM  pinarai viajayan  gold smuggling  enforcement director
കെടി ജലീൽ പച്ചക്കള്ളം മാത്രം പറയുന്ന മന്ത്രിയെന്ന് രമേശ് ചെന്നിത്തല

By

Published : Sep 12, 2020, 6:00 PM IST

തിരുവനന്തപുരം: കെ ടി ജലീൽ പച്ചക്കള്ളം മാത്രം പറയുന്ന മന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സത്യം മാത്രമെ ജയിക്കൂ എന്ന് പറഞ്ഞ് കള്ളം മാത്രം പറയുന്നു. പച്ചക്കള്ളം ഉളുപ്പില്ലാതെ പറയുന്ന മന്ത്രി, മന്ത്രിസഭയ്ക്ക് തന്നെ ഭൂഷണമല്ല. ഒന്നും മറയ്ക്കാനില്ലെങ്കിൽ എന്തുകൊണ്ടാണ് ആരും കാണാതെ ചോദ്യം ചെയ്യലിന് ഒളിച്ചു പോയത്. എന്തിനാണ് എല്ലാ കേസുകളിലും മുഖ്യമന്ത്രി ജലീലിന് വേണ്ടി വഴിവിട്ട ഇടപെടൽ നടത്തുന്നത്. മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമാണോ എന്നും ചെന്നിത്തല ചോദിച്ചു. കേരളത്തിൽ ഇതിന് മുമ്പ് മന്ത്രിമാർ രാജിവച്ചത് കേസുകളിൽ പ്രതിയായിട്ടല്ല. മറിച്ച് ധാർമ്മികത കൊണ്ടാണ്. സിപിഎമ്മിന് പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ മാത്രമാണ് ധാർമ്മികത. മന്ത്രിസഭയ്ക്ക് തന്നെ അധികാരത്തിൽ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്നും ചെന്നിത്തല പറഞ്ഞു.

കെടി ജലീൽ പച്ചക്കള്ളം മാത്രം പറയുന്ന മന്ത്രിയെന്ന് രമേശ് ചെന്നിത്തല

ABOUT THE AUTHOR

...view details