കേരളം

kerala

ETV Bharat / state

രമേശ് ചെന്നിത്തലക്കെതിരെ ഇ.പി.ജയരാജന്‍റെ ഭാര്യയുടെ വക്കീൽ നോട്ടീസ് - Opposition Leader notice ep jayarajan wife

മാധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപമാനിക്കാൻ വേണ്ടി കെട്ടിച്ചമച്ച കാര്യങ്ങൾ തിരുത്തണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്

തിരുവനന്തപുരം  പ്രതിപക്ഷ നേതാവിന് ഇ.പി.ജയരാജന്‍റെ ഭാര്യയുടെ വക്കീൽ നോട്ടീസ്  പ്രതിപക്ഷ നേതാവിന് നോട്ടീസ്  വ്യവസായമന്ത്രി ഇ.പി.ജയരാജന്‍റെ ഭാര്യ  ഇ.പി.ജയരാജൻ  Opposition Leader  Opposition Leader notice ep jayarajan wife  notice ep jayarajan wife
പ്രതിപക്ഷ നേതാവിന് ഇ.പി.ജയരാജന്‍റെ ഭാര്യയുടെ വക്കീൽ നോട്ടീസ്

By

Published : Sep 16, 2020, 11:54 AM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വ്യവസായമന്ത്രി ഇ.പി.ജയരാജന്‍റെ ഭാര്യ പി.കെ.ഇന്ദിര വക്കീൽ നോട്ടീസ് അയച്ചു. മാധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപമാനിക്കാൻ വേണ്ടി കെട്ടിച്ചമച്ച കാര്യങ്ങൾ തിരുത്തണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നോട്ടീസ് ലഭിച്ച് രണ്ടു ദിവസത്തിനകം വാർത്ത സമ്മേളനം നടത്തി പറഞ്ഞ ആരോപണങ്ങൾ പിൻവലിക്കണം അല്ലെങ്കിൽ മാനനഷ്‌ട കേസ് നൽകുമെന്നാണ് നോട്ടീസിൽ പറയുന്നത്. താനൊരു സ്ത്രീയെന്നകാര്യം പോലും കണക്കാക്കാതെയാണ് പ്രതിപക്ഷ നേതാവ് വിമർശിച്ചത്. അതു കൊണ്ടുതന്നെ ആരോപണങ്ങൾ നിയമപരമായി നേരിടും. മകനെതിരെയുള്ള ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും നോട്ടീസിൽ വ്യക്തമാക്കി.

ABOUT THE AUTHOR

...view details