കേരളം

kerala

ETV Bharat / state

ഹൈടെക് സ്‌കൂൾ പദ്ധതി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് - പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ഇക്കാര്യം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു

തിരുവനന്തപുരം  opposition leade  ramesh chennithala  chief minister  hi tech school project  it at schol  life mission  m sivaahankar  ഹൈടെക് സ്‌കൂൾ  ഹൈടെക് സ്‌കൂൾ നവീകരണം  പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല  ഐറ്റി അറ്റ് സ്‌കൂൾ  ലൈഫ് പദ്ധതി  എം.ശിവശങ്കർ  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം  മുഖ്യമന്ത്രി
ഹൈടെക് സ്‌കൂൾ പദ്ധതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

By

Published : Nov 9, 2020, 10:19 AM IST

തിരുവനന്തപുരം: ഹൈടെക് സ്‌കൂൾ പദ്ധതിയിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്. സർക്കാർ സ്കൂളുകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യാൻ കരാർ ഉറപ്പിച്ചത് സ്വർണക്കടത്ത് കേസിലെ പ്രതികളാണ് എന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചത്.

ലൈഫ് പദ്ധതി പോലെ ഹൈടെക് സ്‌കൂൾ നവീകരണ പദ്ധതിയെയും സ്വർണക്കടത്തിനുള്ള മറയാക്കിയെന്നാണ് പുറത്തു വരുന്ന വിവരങ്ങളിലൂടെ മനസിലാക്കാൻ സാധിക്കുന്നതെന്നും ഈ സാഹചര്യത്തിൽ ഹൈടെക് സ്‌കൂൾ നവീകരണം, ഐറ്റി അറ്റ് സ്‌കൂൾ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ പദ്ധതികൾക്കായി ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങിച്ചതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്നുമാണ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ പങ്കും അന്വേഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details