തിരുവനന്തപുരം: സര്‍വകലാശാല വി.സി നിയമനം സംബന്ധിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉയര്‍ത്തിയ വിവാദം ആയുധമാക്കി പ്രതിപക്ഷം. പ്രോ വൈസ് ചാന്‍സലര്‍ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ചാന്‍സലറായ ഗവര്‍ണര്‍ക്ക് ശുപാര്‍ശ കത്തു നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി അവരെ പുറത്താക്കുകണമെന്നാണ് ആവശ്യം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് ആവശ്യവുമായി വീണ്ടും രംഗത്തു വന്നത്.
മന്ത്രി സത്യപ്രതിജ്ഞ ലംഘനവും അഴിമതിയും കാട്ടിയെന്നാരോപിച്ച് അഡ്വ.ജോര്‍ജ് പൂന്തോട്ടം വഴി രമേശ് ചെന്നിത്തല ലോകായുക്തയ്ക്ക് പരാതി നല്‍കി. പുനര്‍ നിയമനം ലഭിച്ച കണ്ണൂര്‍ സര്‍വകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ സവകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.
Also Read: മുസ്ലിം തീവ്രവാദികളുടെ മുദ്രാവാക്യങ്ങൾ ലീഗ് ഏറ്റെടുത്തിരിക്കുന്നു: മുഖ്യമന്ത്രി
അതിനിടെ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന ഉത്തരവ് ഒപ്പിട്ട ശേഷം അതിനെതിരെ ഗവര്‍ണര്‍ രംഗത്തു വന്നതിന്‍റെ യുക്തിയും വിമര്‍ശന വിധേയമായിട്ടുണ്ട്. സമീപകാലത്ത് സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്ക് സംസ്ഥാനത്തെ വാഴ്‌സിറ്റികളില്‍ ലഭിച്ച നിയമനങ്ങളാണ് ഗവര്‍ണറുടെ പൊട്ടിത്തെറിക്ക് പിന്നില്‍. ഇതു തന്നെയാണ് പ്രതിപക്ഷവും ഉയര്‍ത്തിക്കാട്ടുന്നത്.
കെ.കെ.രാഗേഷിന്‍റെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപക നിയമനം
സി.പി.എം സംസ്ഥാന സമിതി അംഗവും മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ.രാഗേഷിന്‍റെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തിന് വി.സിയുടെ സഹായം ലഭിച്ചുവെന്നതാണ് ഏറ്റവും ഒടുവിലത്തെ ആരോപണം. ഇതിനുള്ള ഉപകാര സ്മരണയായാണ് വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന് ഇതേ സര്‍വകലാശാലയില്‍ വീണ്ടും വി.സി നിയമനം നല്‍കിയതെന്നാണ് പ്രതിപക്ഷ ആരോപണം.
ഡോ.ഗോപിനാഥ് രവീന്ദ്രന് 61 വയസ്, യു.ജി.സി നിബന്ധന 60