കേരളം

kerala

ETV Bharat / state

കൊവിഡ് വ്യാപനം; സെക്രട്ടേറിയറ്റില്‍ നിയന്ത്രണം വേണമെന്ന് പ്രതിപക്ഷം

50 ശതമാനം ജീവനക്കാരെ വച്ച് സെക്രട്ടേറിയറ്റ് പ്രവര്‍ത്തിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയോട് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ

kerala secretariat covid news  Covid kerala news  secretariat news  Kerala covid spread  കേരള സെക്രട്ടേറിയറ്റ് കൊവിഡ് വാർത്ത  കോവിഡ് 19 കേരളം  കേരളം കോവിഡ് വാർത്തകൾ  സെക്രട്ടേറിയറ്റ് വാർത്തകൾ  കേരള കോവിഡ് വ്യാപനം
കൊവിഡ് വ്യാപനം; സെക്രട്ടേറിയറ്റില്‍ നിയന്ത്രണം വേണമെന്ന് പ്രതിപക്ഷം

By

Published : Feb 5, 2021, 9:55 AM IST

തിരുവനന്തപുരം:ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷം. ധനവകുപ്പിലടക്കം നിരവധി ജീവനക്കാര്‍ ഇതിനകം തന്നെ കൊവിഡ് ബാധിതരായിട്ടുണ്ട്. സ്ഥിതി രൂക്ഷമായതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ ജീവനക്കാരുടെ സംഘടന രംഗത്തെത്തി.

ജീവനക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവരണമെന്നാണ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍റെ ആവശ്യം. 50 ശതമാനം ജീവനക്കാരെ വച്ച് സെക്രട്ടേറിയറ്റ് പ്രവര്‍ത്തിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയോട് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് രേഖാമൂലം അപേക്ഷയും സംഘടന നല്‍കിയിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് സെക്രട്ടേറിയറ്റിലെ ക്യാന്‍റീന്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നു. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പിനായി ഒത്തുചേരുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാര്‍ക്ക് കൊവിഡ് ബാധയും റിപ്പോര്‍ട്ട് ചെയ്‌തത്

ABOUT THE AUTHOR

...view details