തിരുവനന്തപുരം :സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി നിയമസഭയിൽ വീണ്ടും ചർച്ചയാക്കി പ്രതിപക്ഷം. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതായി പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണ വാര്‍ഷിക പദ്ധതി രൂപീകരണത്തില്‍ കാലതാമസമുണ്ടായെന്ന പ്രതിപക്ഷ വാദം വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ സമ്മതിച്ചു.
പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ വൈകിയതിനാലാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.തദ്ദേശ സ്ഥാപനങ്ങൾക്ക് ബജറ്റിൽ നീക്കിവച്ച തുക വെട്ടിക്കുറച്ചതും, സാമ്പത്തിക വർഷം ആരംഭിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും തദ്ദേശ സ്ഥാപനങ്ങളുടെ അന്തിമ വാർഷിക പദ്ധതി രൂപീകരിക്കാത്തതുമാണ് പ്രതിപക്ഷം ശൂന്യവേളയിൽ ഉന്നയിച്ചത്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ പ്രതിപക്ഷം ശ്രീലങ്കയോടാണ് ഉപമിച്ചത്.
സർക്കാറിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കില്‍ അത് വ്യക്തമാക്കണം. വിഷയത്തില്‍ വിദഗ്‌ധ ഉപദേശം തേടണം. ഇല്ലെങ്കിൽ കേരളം ശ്രീലങ്കയെ പോലെയാകും.