കേരളം

kerala

ETV Bharat / state

മാവേലി ഇത്തവണ കേരളത്തിലേക്ക് വരില്ല; സർക്കാരിൻ്റെ മദ്യ- സാമ്പത്തിക നയങ്ങളില്‍ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

സർക്കാരിൻ്റെ മദ്യ നയത്തെയും സാമ്പത്തിക പ്രതിസന്ധിയിലെ ഇടപെടലിലെ പോരായ്‌മയും ബില്ലുകളുടെ ചർച്ചയ്‌ക്കിടെ ചോദ്യം ചെയ്‌ത് പ്രതിപക്ഷം. മുഖ്യമന്ത്രി മൗനത്തിലെന്നും വിമർശനം.

opposition  government alcohol and financial policies  alcohol and financial policies  അബ്‌കാരി ഭേദഗതി ബിൽ  Abkari Amendment Bill  സർക്കാരിൻ്റെ മദ്യനയം  സർക്കാരിൻ്റെ സാമ്പത്തിക നയം  സർക്കാരിൻ്റെ നയങ്ങളില്‍ വിമർശനവുമായി പ്രതിപക്ഷം  ബില്ലുകളുടെ ചർച്ച  നിയമസഭ  opposition criticized government  Taxation Amendment Bill  നികുതി ചുമത്തൽ ഭേദഗതി ബിൽ
government

By

Published : Aug 9, 2023, 9:08 PM IST

തിരുവനന്തപുരം:സർക്കാരിൻ്റെ മദ്യ - സാമ്പത്തിക നയങ്ങളെ നിയമസഭയിൽ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. അബ്‌കാരി ഭേദഗതി ബില്ലിൻ്റെയും നികുതി ചുമത്തൽ ഭേദഗതി ബില്ലിൻ്റെയും ചർച്ചയിലാണ് രൂക്ഷമായ പ്രതിപക്ഷ വിമർശനം ഉയർന്നത്. മിത്ത് വിവാദം ഉൾപ്പടെ നിരവധി വിവാദങ്ങൾ ഉണ്ടായിട്ടും മുഖ്യമന്ത്രി പ്രതികരിച്ചോയെന്നും പ്രതിപക്ഷം സഭയിൽ ചോദ്യമുയർത്തി.

സർക്കാരിനെ ചോദ്യം ചെയ്‌ത് പ്രതിപക്ഷം: സർക്കാരിൻ്റെ മദ്യ നയത്തെയും സാമ്പത്തിക പ്രതിസന്ധിയിലെ ഇടപെടലിലെ പോരായ്‌മയും ബില്ലുകളുടെ ചർച്ചയ്‌ക്കിടെ പ്രതിപക്ഷം ചോദ്യം ചെയ്‌തു. 2023 ലെ അബ്‌കാരി ഭേദഗതി ബില്ലിന്മേലുള്ള ചർച്ചക്കിടെയായിരുന്നു മദ്യനയത്തിനെതിരായ പ്രതിപക്ഷ വിമർശനം.

എന്നാൽ മദ്യ നയം സംബന്ധിച്ച് നടക്കുന്നത് തെറ്റായ പ്രചാരണമാണെന്ന് മന്ത്രി എം.ബി. രാജേഷ് മറുപടി നൽകി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരളത്തിൽ നികുതി വെട്ടിപ്പും നികുതി ചോർച്ചയും വ്യാപകമാണെന്ന് കേരള നികുതി ചുമത്തൽ നിയമങ്ങൾ ഭേദഗതി ബില്ലിൻ്റെ ചർച്ചക്കിടെ തിരുവഞ്ചൂർ രാധാകൃഷ്‌ണനും രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി.

കെഎൻ ബാലഗോപാലിനും വിമർശനം: മുടിഞ്ഞ തറവാടിന്‍റെ കാരണവരെ പോലെയാണ് കെഎൻ ബാലഗോപാലെന്ന് പ്രതിപക്ഷം വിമർശിച്ചു. ലക്കും ലഗാനുമില്ലാതെ കടമെടുത്ത് കേരളത്തെ സർക്കാർ ഒരു പരുവമാക്കിയതായും ഇവർ കുറ്റപ്പെടുത്തി. വിവാദങ്ങളിൽ പ്രതികരിക്കാതെ മൗനം പാലിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയെയും പ്രതിപക്ഷം വിമർശിച്ചു. മുഖ്യമന്ത്രിയുടെ വായിൽ പാലൊഴിച്ചാൽ ഇപ്പോൾ തൈരായി പുറത്തുവരുന്ന സ്ഥിതിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

'പ്രതികരിക്കാതെ മുഖ്യമന്ത്രി':മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചിട്ട് അഞ്ചുമാസമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്തൊക്കെ ആരോപണങ്ങൾ ഉണ്ടായി. കേരളത്തിൽ എന്തൊക്കെ വിഷയങ്ങൾ ഉയർന്നുവന്നു. ഒന്നിലും മുഖ്യമന്ത്രി മിണ്ടിയില്ല.

എ ഐ കാമറക്കെതിരെ അഴിമതി ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല. മിത്ത് വിവാദം, എ ഐ കാമറ വിവാദം ഉൾപ്പടെയുള്ള വിവാദങ്ങൾ ഉണ്ടായിട്ടും മുഖ്യമന്ത്രി പ്രതികരിച്ചോയെന്ന് ചെന്നിത്തല ചോദിച്ചു.

മറുപടി നൽകി മന്ത്രി: അതേസമയം മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഉപമകൾ ശരിയല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ മറുപടി നൽകി. കേരളത്തിലേക്ക് വരാൻ മാവേലി പോലും പേടിച്ചിരിക്കുകയാണെന്നും കാണം വിറ്റ് ഓണം ഉണ്ണാൻ പോലും പറ്റാത്ത അവസ്ഥയാണെന്നും തന്‍റെ ജനങ്ങൾ പട്ടിണി അനുഭവിക്കുന്നത് കാണാൻ മാവേലി കേരളത്തിലേക്ക് വരില്ലെന്നും ചെന്നിത്തല പറഞ്ഞു.

കേരളം മുടിഞ്ഞ സംസ്ഥാനമാണെന്ന് പ്രതിപക്ഷം പറയരുതെന്നും കേരളത്തിലെ ജനങ്ങൾക്ക് അങ്ങനെയൊരു ചിന്തയില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. മുടിഞ്ഞവരുടെ കൈയിൽ ഏൽപ്പിക്കാതെ കേരളത്തിലെ ജനത സംസ്ഥാനം ഏൽപ്പിച്ചത് ഇടതുപക്ഷത്തെയാണ്. ഓണത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. മാവേലി ഏറ്റവും സന്തോഷത്തോടെ വരുകയും കാണുകയും ചെയ്യും.

പ്രതിപക്ഷം കേന്ദ്രസർക്കാറിന്‍റെ നടപടികൾക്കെതിരെ കൂടി സംസാരിക്കണം. സംസ്ഥാനത്തിന് കിട്ടികൊണ്ടിരുന്ന പണം കേന്ദ്രം വെട്ടി കുറച്ചു കൊണ്ടിരിക്കുകയാണ്. കിഫ്‌ബി വായ്‌പ എടുക്കുന്നതും സംസ്ഥാനത്തിന്‍റെ വായ്‌പയായി കാണുന്നു. വിഴിഞ്ഞം തുറമുഖത്തിന് കടമെടുത്താലും അത് സർക്കാരിന്‍റെ കടമായി കണക്കാക്കുന്നു എന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

പുതുപ്പള്ളിയിൽ പ്രസംഗിച്ചില്ലെങ്കിലും ഇത് പൊതുവിൽ പ്രതിപക്ഷം പറയണം. കേന്ദ്രത്തിനെതിര സംസാരിച്ചില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ വെറുതെ വിടില്ല. എന്നെങ്കിലും അധികാരത്തിൽ വരണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം സമരം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പണ്ടാര വക ഭൂമികൾ സംബന്ധിക്കുന്ന ഭേദഗതി ബില്ലുൾപ്പടെ മൂന്ന് ബില്ലുകളാണ് ഇന്ന് സബ്‌ജക്‌റ്റ് കമ്മറ്റിയുടെ പരിഗണനക്കായി അയച്ചത്.

READ MORE:'മദ്യത്തിന് പരസ്യമാകാം, പൊതുജന അഭിപ്രായം തേടണമെന്ന് മാത്യുകുഴല്‍നാടൻ': അബ്‌കാരി (ഭേദഗതി) ബിൽ സബ്‌ജക്‌ട് കമ്മിറ്റിക്ക്

ABOUT THE AUTHOR

...view details