തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ വിവാദ സ്ത്രീയെ മുഖ്യമന്ത്രി സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം. അന്താരാഷ്ട്ര മാനമുള്ള കേസിൽ പ്രത്യക്ഷ ബന്ധമുള്ളതിനാലാണ് പ്രൻസിപ്പൽ സെക്രട്ടറിയെ മാറ്റിയത്. കള്ളക്കടത്തു കേസിലെ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യക്ഷമായി ഇടപെട്ടുവെന്നും കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷം - pinarayi vijayan latest news
സർക്കാർ സംഘടിപ്പിച്ച സ്പേസ് കോൺക്ലേവിൻ്റെ മുഖ്യ സംഘാടകയായിരുന്നു സ്വപ്‌ന സുരേഷ്. നാല് മണിക്കൂറാണ് മുഖ്യമന്ത്രി ഈ പരിപാടിയിൽ പങ്കെടുത്തത്. ഈ സാഹചര്യത്തിൽ സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രിയ്ക്ക് എങ്ങനെ പറയാനാകുമെന്നും ചെന്നിത്തല
സർക്കാർ സംഘടിപ്പിച്ച സ്പേസ് കോൺക്ലേവിൻ്റെ മുഖ്യ സംഘാടകയായിരുന്നു സ്വപ്‌ന സുരേഷ്. നാല് മണിക്കൂറാണ് മുഖ്യമന്ത്രി ഈ പരിപാടിയിൽ പങ്കെടുത്തത്. ഈ സാഹചര്യത്തിൽ സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രിയ്ക്ക് എങ്ങനെ പറയാനാകുമെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സ്വപ്‌ന സുരേഷിൻ്റെ നിയമനം നടന്നത്. അന്വേഷണം തന്നിലേയ്ക്ക് എത്തുമെന്നായപ്പോഴാണ് ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സ്വപ്‌നയുടെ നിയമനം പ്ലേസ്മെൻ്റ് ഏജൻസിയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ലെന്ന വാദവും പച്ചക്കള്ളമാണ്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥൻ അനീഷ് പി. രാജിൻ്റെ പ്രതികരണം രാഷ്ട്രീയ താത്പര്യത്തോടെയാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് നാളെ പഞ്ചായത്ത് തലങ്ങളിൽ ധർണ നടത്തും.