തിരുവനന്തപുരം:പതിനഞ്ചാം കേരള നിയമസഭയുടെ സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എം.ബി. രാജേഷിന് അഭിനന്ദനവും സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന നിലപാടില്‍ വിയോജിപ്പും രേഖപ്പെടുത്തി പ്രതിപക്ഷം. സ്‌പീക്കർ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഭരണ, പ്രതിപക്ഷ കക്ഷി നേതാക്കളുടെ പ്രസംഗത്തിലാണ് പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തിയത്. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയേണ്ടി വരുമെന്ന എംബി രാജേഷിന്‍റെ പഴയ പ്രസ്‌താവനയെ കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ആദ്യം സംസാരിച്ചത്.
സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്‌പീക്കറുടെ പ്രസ്‌താവനയോട് വിയോജിച്ച് പ്രതിപക്ഷം - കേരള നിയമസഭ സ്പീക്കർ
യുഡിഎഫ് സ്ഥാനാര്‍ഥിയായ പി.സി വിഷ്‌ണുനാഥിനെ 40നെതിരെ 96 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എം.ബി. രാജേഷ് സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്.
Also Read:നിയമസഭ സ്‌പീക്കറായി എം.ബി. രാജേഷിനെ തെരഞ്ഞെടുത്തു
അത്തരമൊരു പ്രസ്‌താവന വേദനയുണ്ടാക്കി. സ്‌പീക്കർ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാൽ പ്രതിപക്ഷത്തിന് അതിന് മറുപടി പറയേണ്ടി വരും. അതു കൊണ്ട് അത്തരം കാര്യങ്ങളിൽ നിന്ന് സ്‌പീക്കർ വിട്ടു നിൽക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. 10 വർഷക്കാലത്തെ പാർലമെന്‍ററി പ്രവർത്തനവും അനുഭവ പരിചയവും സ്‌പീക്കർ പദം മുന്നോട്ടു കൊണ്ടു പോകുന്നതിന് സഹായകമാകട്ടെ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ ആശംസ. മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും സഭയ്ക്ക് പുറത്ത് സ്‌പീക്കർ രാഷ്‌ട്രീയം പറയുന്നതിൽ നിന്നും വിട്ട് നിൽക്കണമെന്ന് ആവശ്യപ്പെട്ടു.