തിരുവനന്തപുരം: കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിൻവലിക്കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രമേയം സംബന്ധിച്ച കാര്യോപദേശക സമിതി തീരുമാനം നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങളിലൂടെ മന്ത്രി എ.കെ.ബാലൻ പരസ്യമാക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷം. എം. ഉമ്മർ എംഎൽഎയാണ് വിഷയം സഭയുടെ ശ്രദ്ധയിൽപെടുത്തിയത്. എന്നാൽ ആരോപണം മന്ത്രി തള്ളി.
എ.കെ ബാലനെതിരെ നിയമസഭയിൽ ക്രമപ്രശ്‌നമുന്നയിച്ച് പ്രതിപക്ഷം - കാര്യോപദേശക സമിതി
കാര്യോപദേശക സമിതി തീരുമാനം നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങളിലൂടെ മന്ത്രി എ.കെ. ബാലൻ പരസ്യമാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു
എ.കെ ബാലനെതിരെ നിയമസഭയിൽ ക്രമപ്രശ്‌നമുന്നയിച്ച് പ്രതിപക്ഷം
സർക്കാർ തീരുമാനം മാത്രമാണ് മാധ്യമങ്ങളിൽ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവാണ് കാര്യോപദേശക സമിതി തീരുമാനത്തെ കുറിച്ച് മാധ്യമങ്ങളിൽ ലേഖനം എഴുതിയതെന്നും എ.കെ.ബാലൻ സഭയിൽ പറഞ്ഞു. വിഷയത്തിൽ സ്‌പീക്കർ റൂളിങ് നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സമിതി തീരുമാനം പുറത്ത് പറയുന്നത് തെറ്റായ കീഴ്വഴക്കമാണ്. ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷം ചൊവ്വാഴ്‌ച റൂളിങ് നൽകാമെന്ന് സ്‌പീക്കർ വ്യക്തമാക്കി.