കേരളം

kerala

ETV Bharat / state

അമിതഭാരം കയറ്റി പോകുന്ന വാഹനങ്ങള്‍ക്ക് പൂട്ട് വീഴും; ഓപ്പറേഷന്‍ ഓവര്‍ലോഡ് രണ്ടാം പതിപ്പുമായി വിജിലന്‍സ്

ജി എസ്‌ ടി, ജിയോളജി പാസ് തുടങ്ങി ആവശ്യമായ രേഖകള്‍ ഇല്ലാതെ കേരളത്തിലേക്ക് എത്തുന്നതും കേരളത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നതുമായ വാഹനങ്ങളെ പൂട്ടാന്‍ വിജിലന്‍സ് ആവിഷ്‌കരിക്കുന്ന പുതിയ ദൗത്യമാണ് ഓപ്പറേഷന്‍ ഓവര്‍ലോഡ് 2. കോടി കണക്കിന് രൂപയുടെ നികുതി വെട്ടിച്ചാണ് ക്വാറി ഉത്‌പന്നങ്ങള്‍ അടക്കം കയറ്റി സംസ്ഥാനത്തേക്ക് ലോറികള്‍ എത്തുന്നത്. നികുതി വെട്ടിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുണ്ടെന്നാണ് വിജിലന്‍സിന് ലഭിച്ച വിവരം

Operation overload  Operation overload by Vigilance  Operation overload two by Vigilance  overloaded vehicles seized by vigilance  Vigilance  വിജിലന്‍സ്  ജി എസ്‌ ടി  GST  ജിയോളജി പാസ്  ഓപ്പറേഷന്‍ ഓവര്‍ലോഡ് 2  ഓപ്പറേഷന്‍ ഓവര്‍ലോഡ്  മോട്ടോർ വാഹന വകുപ്പ്  MVD  മൈനിങ് ആന്‍റ് ജിയോളജി
ഓപ്പറേഷന്‍ ഓവര്‍ലോഡ്

By

Published : Jan 18, 2023, 4:14 PM IST

തിരുവനന്തപുരം:ഓപ്പറേഷന്‍ ഓവര്‍ലോഡ് 2 വുമായി വിജിലൻസ്. അമിതഭാരം കയറ്റിപോകുന്ന ട്രക്കുകൾ, ലോറികൾ, ടിപ്പറുകള്‍ എന്നിവയില്‍ വ്യാപക പരിശോധന നടത്താൻ ഉദ്ദേശിച്ചാണ് വിജിലൻസിന്‍റെ പുതിയ ദൗത്യം. അന്യസംസ്ഥാനങ്ങളിൽ നിന്നും നിരവധി വാഹനങ്ങളാണ് ദിവസേന സംസ്ഥാനത്തേക്ക് എത്തുന്നത്.

ഇവയിൽ ഭൂരിഭാഗവും ക്വാറി ഉത്പന്നങ്ങള്‍ കയറ്റി എത്തുന്നവയാണ്. ഇത്തരത്തില്‍ എത്തുന്ന പലതും ജി എസ് ടിയോ ജിയോളജി പാസുകളോ മറ്റു രേഖകളോ ഇല്ലാതെയാണ് അമിതഭാരവുമായി കേരളത്തിലേക്ക് എത്തുന്നത്. സംസ്ഥാനത്തിനകത്തുള്ള ക്വാറികളിൽ നിന്നും ഇത്തരത്തിൽ അമിതഭാരം കയറ്റി പോകുന്നുണ്ട്.

ഇതിലൂടെ കോടി കണക്കിന് രൂപയുടെ നികുതി പണമാണ് സർക്കാരിൽ നിന്നും ഇവർ വെട്ടിക്കുന്നത്. നികുതി വെട്ടിപ്പിന് മോട്ടോർ വാഹന വകുപ്പ്, പൊലീസ്, മൈനിങ് ആന്‍റ് ജിയോളജി, റവന്യു എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പണം കൈപ്പറ്റി ഒത്താശ ചെയ്യുന്നുവെന്നും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.

കൂടാതെ സംസ്ഥാനത്തെ കരിങ്കൽ ക്വാറികളിൽ നിന്നും ചെങ്കൽ ക്വാറികളിൽ നിന്നും ജിഎസ്‌ടി അടയ്ക്കാതെയും പെർമിറ്റിൽ കൂടുതൽ ഭാരം കയറ്റുന്നതായും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനും ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നാണ് വിവരം.

ABOUT THE AUTHOR

...view details