കേരളം

kerala

ETV Bharat / state

ഓപ്പറേഷന്‍ കാവല്‍: കോവളത്ത് മൂന്ന് പേര്‍ പിടിയില്‍ - kerala police operation kaval

ജാമ്യ വ്യവസ്ഥകളും, കാപ്പ പ്രകാരമുള്ള ഉത്തരവ് ലംഘിച്ച പ്രതികളെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്

വിഴിഞ്ഞം:ഓപ്പറേഷൻ കാവലിൻെറ ഭാഗമായി നിരവധി ക്രമിനൽ കേസ്സിലെ പ്രതികൾ അറസ്റ്റിൽ.  ഓപ്പറേഷന്‍ കാവല്‍  കോവളം സ്‌റ്റേഷന്‍ പരിധി  കേവളം പൊലീസ് സ്‌റ്റേഷന്‍  operation kaval  kerala police operation kaval  kovalam police
വിഴിഞ്ഞം:ഓപ്പറേഷൻ കാവലിൻെറ ഭാഗമായി നിരവധി ക്രമിനൽ കേസ്സിലെ പ്രതികൾ അറസ്റ്റിൽ. ഓപ്പറേഷന്‍ കാവല്‍ കോവളം സ്‌റ്റേഷന്‍ പരിധി കേവളം പൊലീസ് സ്‌റ്റേഷന്‍ operation kaval kerala police operation kaval kovalam police

By

Published : May 23, 2022, 7:01 AM IST

തിരുവനന്തപുരം: ഓപ്പറേഷന്‍ കാവലിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കോവളം സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് നിരവധി പ്രതികള്‍ അറസ്‌റ്റില്‍. തിരുവല്ലം പാച്ചല്ലൂർ കുഴിവിളാകം കുന്നിൽ വീട്ടിൽ വിഷ്‌ണു പ്രകാശ്, വെങ്ങാനൂർ മുട്ടയ്ക്കാട് തുണ്ടുവിള വിഷ്‌ണു (ടവര്‍), വെള്ളാര്‍ അരിവാള്‍ കോളനി സ്വദേശിയായ വിമല്‍ മിത്രയുമാണ് (കാട്ടിലെ കണ്ണന്‍) അന്വേഷണസംഘത്തിന്‍റെ പിടിയിലായത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനും, കാപ്പ പ്രകാരമുള്ള ഉത്തരവ് ലംഘിച്ചതിനുമാണ് ഇവരെ കസ്‌റ്റഡിയിലെടുത്തത്.

കോവളം എസ്‌എച്ച്ഒ പ്രൈജുവിന്‍റെ നേതൃത്വത്തില്‍ എസ്‌ഐ അനീഷ് കുമാർ, സിപിഒ മാരായ ബിജേഷ്, ഷൈജു, സന്തോഷ്, വിഷ്‌ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.

ABOUT THE AUTHOR

...view details