കേരളം

kerala

ETV Bharat / state

ഓപ്പറേഷൻ ഗംഗ | യുക്രൈനിൽനിന്ന് 734 മലയാളികള്‍കൂടി സംസ്ഥാനത്തെത്തി - യുക്രൈനിൽനിന്ന് ഓപ്പറേഷൻ ഗംഗ രക്ഷൗദൗത്യത്തിന്‍റെ ഭാഗമായി മലയാളികളെത്തി

ഇതുവരെ സംസ്ഥാനത്ത് എത്തിയവരുടെ ആകെ എണ്ണം 2816 ആയി

Operation Ganga  ഓപ്പറേഷൻ ഗംഗ  യുക്രൈനിൽനിന്ന് 734 മലയാളികള്‍കൂടി സംസ്ഥാനത്തെത്തി  യുക്രൈനിൽനിന്ന് ഓപ്പറേഷൻ ഗംഗ രക്ഷൗദൗത്യത്തിന്‍റെ ഭാഗമായി മലയാളികളെത്തി  Operation Ganga 734 more Keralites reached state
ഓപ്പറേഷൻ ഗംഗ: യുക്രൈനിൽനിന്ന് 734 മലയാളികള്‍കൂടി സംസ്ഥാനത്തെത്തി

By

Published : Mar 7, 2022, 10:57 PM IST

തിരുവനന്തപുരം :യുക്രൈനിൽനിന്ന് ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്‍റെ ഭാഗമായി ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലെത്തിയ 734 മലയാളികളെക്കൂടി സംസ്ഥാനത്തെത്തിച്ചു. ഡൽഹിയിൽനിന്ന് 529 പേരും മുംബൈയിൽനിന്ന് 205 പേരുമാണ് ഇന്ന് നാടണഞ്ഞത്. ഇതോടെ യുക്രൈനിൽനിന്ന് എത്തിയവരിൽ സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ കേരളത്തിലേക്ക് എത്തിച്ചവരുടെ എണ്ണം 2816 ആയി.

ഡൽഹിയിൽ നിന്ന് ഞായറാഴ്‌ച രാത്രി ഷെഡ്യൂൾ ചെയ്‌ത രണ്ട് ചാർട്ടേഡ് വിമാനങ്ങൾ ഇന്ന് പുലർച്ചെ കൊച്ചിയിൽ എത്തി. 1.20 ന് എത്തിയ ആദ്യ വിമാനത്തിൽ 178 ഉം 2.30 ന് എത്തിയ രണ്ടാമത്തെ വിമാനത്തിൽ 173 ഉം യാത്രക്കാർ ഉണ്ടായിരുന്നു. ഇന്ന് ഷെഡ്യൂൾ ചെയ്‌ത ചാർട്ടേഡ് വിമാനങ്ങളിൽ ആദ്യത്തേത് വൈകിട്ട് 6.30 ന് കൊച്ചിയിൽ എത്തി. ഇതിൽ 178 യാത്രക്കാർ ഉണ്ടായിരുന്നു.

13 വിദ്യാർഥികള്‍ നാളെയെത്തും

ഇന്ന് രാത്രി ഒരു ചാർട്ടേഡ് ഫ്‌ളൈറ്റ് കൂടി ഡൽഹിയിൽനിന്ന് കൊച്ചിയിലേക്ക് എത്തുന്നുണ്ട്. ഈ വിമാനത്തിൽ 158 യാത്രക്കാരാണുള്ളത്. യുക്രൈനിൽനിന്ന് മുംബൈ വിമാനത്താവളത്തിൽ ഇന്ന് 227 വിദ്യാർഥികൾ എത്തി. ഇതിൽ 205 പേരെയും നാട്ടിൽ എത്തിച്ചു. നാടിനോട് അടുത്തുള്ള വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണ് മുംബൈയിൽനിന്ന് വിദ്യാർഥികളെ നാട്ടിൽ എത്തിക്കുന്നത്. ഇന്ന് എത്തിയവരിൽ കണ്ണൂരിലേക്കുള്ള ഒന്‍പത് വിദ്യാർഥികളും തിരുവനന്തപുരത്തേക്കുള്ള 13 വിദ്യാർഥികളും നാളെ പുലർച്ചെയോടെ കേരളത്തിൽ എത്തും.

ALSO READ:കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ വെടിവച്ച് കൊന്നു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

ABOUT THE AUTHOR

...view details