കേരളം

kerala

ETV Bharat / state

operation foscos| ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ്;. രണ്ടാം ദിവസവും 4725 റെക്കോര്‍ഡ് പരിശോധന - തിരുവനന്തപുരം

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 988 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നടപടികള്‍ സ്വീകരിച്ചു

operation foscos  foscos  operation foscos in kerala  food and saftey  hotel liscence  food  ഓപ്പറേഷന്‍ ഫോസ്‌കോസ്  ലൈസന്‍സ് ഡ്രൈവ്  ലൈസന്‍സ്  തിരുവനന്തപുരം  ഭക്ഷ്യ സുരക്ഷ
oepration foscos | ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ്;. രണ്ടാം ദിവസവും 4725 റെക്കോര്‍ഡ് പരിശോധന

By

Published : Aug 2, 2023, 10:21 PM IST

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവിന്‍റെ ഭാഗമായി രണ്ടാം ദിവസം മാത്രം 4725 റെക്കോര്‍ഡ് പരിശോധനകള്‍. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 988 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നടപടികള്‍ സ്വീകരിച്ചു. ഇതോടെ രണ്ട് ദിവസം കൊണ്ട് 1917 സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

പരിശോധനയില്‍ 667 സ്ഥാപനങ്ങള്‍ ലൈസന്‍സിന് പകരം രജിസ്ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. അവര്‍ക്ക് ലൈസന്‍സ് എടുക്കുന്നതിനു വേണ്ടി നോട്ടിസ് നല്‍കി. കൂടാതെ ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നതിന് 440 സ്ഥാപനങ്ങള്‍ക്കും നോട്ടിസ് നല്‍കി.

തിരുവനന്തപുരം 698, ആലപ്പുഴ 400, കോട്ടയം 420, ഇടുക്കി 141, എറണാകുളം 345, തൃശൂര്‍ 558, പാലക്കാട് 342, മലപ്പുറം 535, കോഴിക്കോട് 593, വയനാട് 152, കണ്ണൂര്‍ 371, കാസര്‍കോട് 170 എന്നിങ്ങനെയാണ് പരിശോധന നടന്നത്. 11 ജില്ലകളിലായി 103 സ്‌ക്വാഡുകളാണ് രണ്ടാം ദിവസം ലൈസന്‍സ് പരിശോധനയ്ക്ക് സജ്ജമാക്കിയത്. കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഓഗസ്‌റ്റ് മൂന്നിനും ഡ്രൈവ് തുടരും. ലൈസന്‍സിനു പകരം രജിസ്‌ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ നിയമനടപടികള്‍ സ്വീകരിക്കും.

ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. രജിസ്‌ട്രേഷന്‍ വളരെ ചെറിയ കച്ചവടക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ കാര്യമാണ്. വളരെ ചെറിയ ബിസിനസും ആ ബിസിനസില്‍ നിന്നുള്ള വരുമാനം ഒരു വര്‍ഷത്തില്‍ 12 ലക്ഷം രൂപയില്‍ അധികം വരാതിരിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ നേടി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുക. മറ്റുള്ള എല്ലാ ഭക്ഷ്യ സംരംഭകരും തന്നെ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നേടി പ്രവര്‍ത്തിക്കണം എന്നാണ് നിയമം.

ഇതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കും. ഭക്ഷ്യസുരക്ഷ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വളരെ വേഗതയില്‍ തീരുമാനമെടുക്കുന്നതിന് ഭക്ഷ്യസുരക്ഷ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയില്‍ മാത്രം അടപ്പിച്ചത് 22 ഹോട്ടലുകള്‍:അതേസമയം, ഈ വര്‍ഷത്തിന്‍റെ ആരംഭത്തില്‍ കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ഊര്‍ജിതമാക്കിയിരുന്നു. ഇതേതുടര്‍ന്ന് 22 എണ്ണം അടപ്പിക്കുകയും 21 ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്‌തു. ഓപ്പറേഷൻ ഹോളിഡേ എന്ന പേരിൽ നടന്ന പരിശോധനയിൽ 429 ഹോട്ടലുകളിലാണ് പരിശോധന നടന്നത്.

സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 86 ഹോട്ടലുകൾക്കാണ് നോട്ടിസ് നൽകിയത്. 44 സാമ്പിളുകൾ പരിശോധിക്കുകയും 52 ഹോട്ടലുകൾക്ക് നിലവാരം മെച്ചപ്പെടുത്താൻ നോട്ടിസ് നൽകുകയും ചെയ്‌തു. തിരുവനന്തപുരം ബുഹാരി ഹോട്ടലിൽ പരിശോധനയ്‌ക്ക് എത്തിയ ഉദ്യോഗസ്ഥരെ ഹോട്ടലുടമയും ജീവനക്കാരും ചേർന്ന് തടഞ്ഞിരുന്നു.

ഇതോടെ പൊലീസിന്‍റെ സഹായത്തോടെ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ വൃത്തിഹീനമായ സാഹചര്യം ചുണ്ടിക്കാട്ടി ഹോട്ടൽ അടപ്പിക്കുകയായിരുന്നു. കോട്ടയത്തെ യുവതിയുടെ മരണത്തിന് പിന്നാലെ സംസ്ഥാനത്താകെ പരിശോധന നടത്താൻ ആരോഗ്യമന്ത്രി വീണ ജോർജും നിർദേശം നൽകിയിരുന്നു. മോശം ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളെ സംബന്ധിച്ച് വീഡിയോ സഹിതം പരാതി സമർപ്പിക്കാനുള്ള പോർട്ടൽ തയാറാക്കി വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details