കേരളം

kerala

ETV Bharat / state

വാഹനങ്ങൾക്ക് പൂട്ടിടാൻ 'ഓപ്പറഷൻ ഫോക്കസ് ത്രീ'; ടൂറിസ്റ്റ് ബസുകളുടെ പരിശോധന കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ് - motor vehicle department inspection

ശനിയാഴ്‌ച മാത്രം 1,279 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌തത്. ഈ മാസം 16 വരെയാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ സ്‌പെഷ്യല്‍ ഡ്രൈവ്

motor vehicle department  ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾ  മോട്ടോർ വാഹനവകുപ്പ്  ഓപ്പറഷൻ ഫോക്കസ് ത്രീ  മോട്ടോര്‍ വാഹന വകുപ്പിന്‍റെ സ്‌പെഷ്യല്‍ ഡ്രൈവ്  വാഹന പരിശോധന  കേരള വാർത്തകൾ  മലയാളം വാർത്തകൾ  vehicle inspection by the Motor Vehicle Department  vehicle inspection kerala  kerala latest news  malayalam news  Operation Focus Three
വാഹനങ്ങൾക്ക് പൂട്ടിടാൻ 'ഓപ്പറഷൻ ഫോക്കസ് ത്രീ' : ടൂറിസ്റ്റ് ബസുകളുടെ പരിശോധന കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പ്

By

Published : Oct 9, 2022, 11:09 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് നടത്തുന്ന വ്യാപക പരിശോധന രണ്ടാം ദിനവും തുടരും. വടക്കാഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ഓപ്പറഷൻ ഫോക്കസ് ത്രീ എന്ന പേരിലാണ് മോട്ടോർവാഹനവകുപ്പ് സംസ്ഥാന വ്യാപക പരിശോധന ആരംഭിച്ചത്. ഇന്നലെ(ശനിയാഴ്‌ച) മാത്രം 1279 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്.

ഈ മാസം 16 വരെയാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ സ്‌പെഷ്യല്‍ ഡ്രൈവ് നടക്കുക. പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ രണ്ട് ബസുകളുടെ രജിസ്‌ട്രേഷനും എട്ട് ബസുകളുടെ ഫിറ്റ്നസും റദ്ദാക്കിയിരുന്നു. ഒൻപത് ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു.

ആദ്യ ദിവസം 134 ബസുകൾക്കെതിരെയാണ് നടപടിയെടുത്തത്. മോട്ടോര്‍ വാഹന വകുപ്പ് വിവിധ സ്‌ക്വാഡുകള്‍ ആയി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. അമിതവേഗത, ഫ്‌ലാഷ് ലൈറ്റുകള്‍, ഡാന്‍സ് ഫ്‌ലോര്‍, അമിത ശബ്‌ദ സംവിധാനം, അനധികൃത രൂപമാറ്റം എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.

ABOUT THE AUTHOR

...view details