തിരുവനന്തപുരം: ഊരുട്ടമ്പലം സ്കൂളിലെ പുതിയ കെട്ടിടത്തിന്‍റെ പുനർനിര്‍മാണം ഇഴയുന്നു. കരാറുകാരുടെ അനാസ്ഥയാണെന്ന് നാട്ടുകാർ. കേരളത്തിന്‍റെ വിദ്യാഭ്യാസ നവോഥാന ചരിത്രത്തിന് തുടക്കം കുറിച്ച ഊരൂട്ടമ്പലം സർക്കാർ പ്രാഥമിക വിദ്യാലയത്തിന്‍റെ പുനർനിർമാണം ഇതുവരെയും പൂർത്തിയായില്ല.അയ്യങ്കാളിയുടെ തൊണ്ണൂറാമാണ്ട് ലഹളക്ക് 1907ല്‍ തുടക്കം കുറിച്ചത് ഈ വിദ്യാലയത്തിലാണ്. രണ്ട് വർഷം മുമ്പ് പ്രവേശനോത്സവ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ബഹുനില മന്ദിരങ്ങൾക്ക് ഫണ്ട് അനുവദിച്ചുവെങ്കിലും എൽപി സ്‌കൂളിൽ കെട്ടിടം പണി തുടങ്ങിയിടത്തു തന്നെ നിൽക്കുന്നു.
ഊരൂട്ടമ്പലം സ്കൂളിന്‍റെ പുനര്‍ നിര്‍മാണം ഇഴയുന്നു - rebuilding
കരാറുകാരനെതിരെ കേസെടുക്കാന്‍ ഐ ബി സതീഷ് എംഎല്‍എ നിര്‍ദേശം നല്‍കി
കെട്ടിടം പൊളിക്കാൻ കാരാറെടുത്തയാൾ കെട്ടിടം തകർത്ത ശേഷം, പഴയ കെട്ടിടത്തിന്‍റെ പ്രധാന ഭാഗങ്ങൾ കടത്തി. ശേഷമുള്ള കോൺക്രീറ്റ് ഉൾപ്പെടെയുള്ള കെട്ടിടാവശിഷ്ടങ്ങൾ നിർദിഷ്ട മന്ദിര നിർമാണ സ്ഥലത്തു തന്നെ ഉപേക്ഷിച്ച് കടന്നു. കൂടാതെ കരാറിൽപെടാത്ത കമ്പ്യൂട്ടർ മുറിയും കരാറുകാരൻ പൊളിച്ചുകടത്തിയതായി ആരോപണമുണ്ട്. മാറനല്ലൂർ ഗ്രാമപഞ്ചായത്ത് 39,900 രൂപയ്ക്കാണ് പൊളിക്കാൻ കരാർ നൽകിയത്. കെട്ടിടനിർമാണം അനിശ്ചിതത്വത്തിലായതോടെ ജനകീയ പ്രതിഷേധം ഉയർന്നു. ഇതേ തുടർന്ന് ഐബി സതീഷ് എംഎൽഎ സ്‌കൂളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കെട്ടിടം പൊളിക്കാൻ കരാറെടുത്തയാൾ കരാറിലില്ലാത്ത കമ്പ്യൂട്ടർ റൂം പൊളിച്ചതിനും, ചിൽഡ്രൻസ് പാർക്കിലെ ഗേറ്റ് കടത്തിയതിനും മോഷണക്കുറ്റത്തിന് കേസ് കൊടുക്കാൻ എംഎല്‍എ നിർദേശിച്ചു.