കേരളം

kerala

ETV Bharat / state

സ്വർണക്കടത്ത്: അന്വേഷണം സിബിഐക്ക് വിടണമെന്ന് ഉമ്മൻ ചാണ്ടി

മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയർന്ന ആരോപണങ്ങളിൽ താൻ സന്തോഷിക്കുന്നില്ല. ഞാൻ ഒരു ദൈവ വിശ്വാസിയാണ്. ആരോടും പരിഭവം ഇല്ലെന്നും ഉമ്മൻചാണ്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

oommenchandy  swapna-case  സ്വർണക്കടത്ത് കേസ്  തിരുവനന്തപുരം  ഉമ്മൻ ചാണ്ടി
സ്വർണക്കടത്ത് കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ഉമ്മൻ ചാണ്ടി

By

Published : Jul 7, 2020, 5:50 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായതിന് പിന്നാലെ സോളാർ കേസ് ഓർമ്മിപ്പിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രിയുടെ ഓഫീസു നേരെ ഉയർന്ന ആരോപണങ്ങളിൽ താൻ സന്തോഷിക്കുന്നില്ല. പക്ഷേ അന്നത്തെ ആരോപണങ്ങളോടും അതിനോടുള്ള എന്‍റെയും സർക്കാരിന്‍റെയും സമീപനവും ഇപ്പോഴത്തെ ആരോപണങ്ങളിൽ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും ജനങ്ങൾ തിരിച്ചറിയും. ഞാൻ ഒരു ദൈവ വിശ്വാസിയാണ്. ആരോടും പരിഭവം ഇല്ല. തനിക്കു വേണ്ടി വളരെ അധികം പേർ പ്രാർത്ഥിക്കുന്നുണ്ട്. സത്യം ജയിക്കുമെന്നും ഉമ്മൻ ചാണ്ടി ഫേസ് ബുക്കിൽ കുറിച്ചു. സ്വർണക്കടത്ത് കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details