തിരുവനന്തപുരം:ഇടുക്കി എഞ്ചിനിയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്‍റെ കൊലപാതകം ആസൂത്രിതമെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ഉമ്മന്‍ചാണ്ടി. കോളജ് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ നിര്‍ഭാഗ്യകരമായ ഒരു സംഭവമാണ് കൊലപാതകം. അല്ലാതെ അതിനു പിന്നില്‍ കെ.എസ്.യുവിന്റേയോ കോണ്‍ഗ്രസിന്റെയോ ഒരു ആസൂത്രണവും ഉണ്ടായിട്ടില്ല.
പെട്ടെന്നുണ്ടായ സംഘര്‍ഷമാണ് അവിടെ നടന്നത്. അതിനെ മറ്റൊരു രീതിയില്‍ ചിത്രീകരിക്കേണ്ടതില്ല. കലാലയങ്ങളിലെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം. അതിന് രാഷ്ട്രീയം പാര്‍ട്ടികള്‍ മുന്‍കൈ എടുക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.